കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറില്ലാത്തവര്‍ക്ക് പാചകവാതക സബ്‌സിഡിയുമില്ല

  • By Aswathi
Google Oneindia Malayalam News

aadhaar
ദില്ലി: പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ആധാര്‍ നമ്പറും എല്‍പിജി കണക്ഷനും പരസ്പരം ബന്ധപ്പെട്ടതാണെന്നും ആധാറില്ലെങ്കില്‍ സബ്‌സിഡി ലഭിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി ബാങ്കുകള്‍ വഴി മാത്രമാണ് ലഭിക്കുന്നത്. ഇതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഗ്യാസ് ഏജന്‍സികള്‍ക്ക് നല്‍കണം. ആധാറില്ലെങ്കില്‍ സബ്‌സിഡി ലഭിക്കില്ല. ഇക്കാര്യത്തില്‍ മൂന്ന് മാസത്തെ ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടിലൂടെ സബ്‌സിഡി ലഭ്യമാകുന്ന എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ആധാര്‍ നിര്‍ബന്ധമാണ്.

സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല നേരത്തെ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് പെട്രോളിയം മന്ത്രാലയം ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ഇതുവരെ 35 ലക്ഷം ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ 24 ലക്ഷം ഉപഭോക്താക്കള്‍ സബ്‌സിഡി നേരിട്ട് കൈപ്പറ്റുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്തെ 20 ജില്ലകളിലായി 73 ലക്ഷം ഉപഭോക്താക്കളാണ് ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം 34 ജില്ലകളിലെ 147 ലക്ഷം ഉപഭോക്താക്കളെ ഉള്‍പ്പെടുത്തികൊണ്ട് സെപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

English summary
Aadhaar mandatory to avail LPG subsidy in DBTL districts: Oil Ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X