കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുകപ്പ് വെള്ളം വാങ്ങി കുടിച്ചതിന് വധശിക്ഷയോ?

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: മതാന്ധത ബാധിച്ച ജനതയുടെ പീഡനത്തിനിരയായി പാകിസ്താനില്‍ ഒരു 46കാരികൂടെ അഴിക്കുള്ളിലകപ്പെട്ടു. മുസ്ലീം സ്ത്രീയുടെ കപ്പ് ഉപയോഗിച്ച് വെള്ളം കുടിച്ചു എന്നതിന്റെ പേരില്‍ പാകിസ്താനില്‍ ഒരു ക്രിസ്ത്യാനി വനിത കഴിഞ്ഞ നാല് വര്‍ഷമായി വിചാരണ കാത്ത് തടവില്‍ കഴിയുകയാണ്. നാല് കുട്ടികളുടെ അമ്മയായ അസിയ ബിബി എന്ന വനിതയെയാണ് പാക് സര്‍ക്കാര്‍ മതനിന്ദാകുറ്റം ചുമത്തി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

2009 ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റൂറല്‍ പഞ്ചാബിലെ കര്‍ഷക സ്ത്രീയായിരുന്ന ഇവര്‍ക്കൊപ്പം ജോലിചെയ്യുന്നവരും മുസ്ലീങ്ങളായിരുന്നു. പഴങ്ങള്‍ വിളവെടുക്കുന്നതിനിടെ ദാഹിച്ചപ്പോള്‍ കിണറ്റില്‍ നിന്ന് വെള്ളം കോരി സഹപ്രവര്‍ത്തകയായ മുസ്ലീം യുവതിയുടെ പാത്രത്തില്‍ ഒഴിച്ച് കുടിച്ചതാണ് ബിബി ചെയ്ത കുറ്റം. ക്രിസ്ത്യാനിയായ സ്ത്രീ കിണറ്റിലെ വെള്ളം കൂടിച്ചതോടെ വെള്ളം അശുദ്ധമായെന്നതാണ് പ്രശ്‌നം.

asia-bibi

തുടര്‍ന്ന് ഇവരെ പ്രാദേശിക ഇമാമിന്റെ അടുത്തെത്തിച്ചു. മതം മാറുകയോ മരിക്കുകയോ ചെയ്യുക എന്നതായിരുന്നു നിര്‍ദ്ദേശം. മതം മാറാന്‍ വിസ്സമ്മദിച്ചത് മതനിന്ദയായി, ബിബി ജയിലിലുമായി. ബിബിയെ പുറത്തുവിടാത്തത് തീവ്രവാദികളില്‍ അപ്രീതിയുണ്ടാക്കുമെന്ന്
ന്ന് ഭയന്നാണെന്ന് ആരോപണമുണ്ട്. അതിനിടയില്‍ ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ടും ചിലര്‍ രംഗത്ത് വന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ലാഹോറിന്റെ വടക്ക് പടിഞ്ഞാറുള്ള ഷെയ്ഖ്പുര ജില്ലയിലെ ജയിലില്‍ കഴിയുന്ന ഇവര്‍ തന്റെ ദുരനുഭവത്തെ കുറിച്ച് ബ്ലാസ്‌ഫെമി എന്ന പേരില്‍ ആത്മകഥയും എഴുതി.

English summary
Asia Bibi, a Pakistani Christian woman who has been sentenced to death for blasphemy, she used a common cup to take water twice from a well in the berry field. Another woman shouted that Asia, a Christian, made the water haram, or unclean for Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X