കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കണ്ടെയ്നര്‍ കന്പ്യൂട്ടറുകള്‍ മോഷണം പോയി

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന 1560 കമ്പ്യൂട്ടറുകള്‍ മോഷണം പോയി. ലെനോവോയുടെ ലാപ് ടോപ്പുകളും ഡെസ്‌ക് ടോപ്പുകളും ആണ് ലോറിയില്‍ നിന്ന് മോഷ്
ടിക്കപ്പെട്ടത്.

ചെന്നൈ തുറമുഖത്ത് നിന്ന് മഞ്ചമ്പാക്കത്തെ ഗോഡൗണിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. റെഡ് ഹില്‍സ്- തിരുവള്ളൂര്‍ ഹൈറോഡില്‍ അളമതിയില്‍ ഈ ലോറി പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല.

ചൈനയിലെ ഷാങ്ഹായില്‍ നിന്ന് കൊണ്ടുവന്ന 6120 കമ്പ്യൂട്ടറുകളിലെ 1560 എണ്ണമാണ് മോഷണം പോയിരിക്കുന്നത്. മൂന്ന് ലോറികളില്‍ ആണ് കമ്പ്യൂട്ടറുകള്‍ ഗോഡൗണിലേക്ക് മാറ്റാനായി കയറ്റിയത്. ഇന്‍ദേവ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തുറമുഖത്ത് നിന്ന് കന്വ്യൂട്ടറുകള്‍ ഗോഡൗണില്‍ എത്തിക്കാന്‍ കരാറെടുത്തിരുന്നത്.

Chennai Map

2013 സെപ്റ്റംബര്‍ 4 നാണ് ചൈനയില്‍ നിന്നുള്ള കപ്പല്‍ ചെന്നൈ തുറമുഖത്തെത്തിയത്. അവിടെ നിന്ന് കസ്റ്റംസ് ക്ലിയറന്‍സിന് ശേഷം കമ്പ്യൂട്ടറുകള്‍ ലോറിയില്‍ കയറ്റി . ആദ്യം ഒരു ലോറിയും, പിന്നീട് രണ്ട് ലോറികള്‍ ഒരുമിച്ചുമാണ് തുറമുഖം വിട്ടത്. അവസാനത്തെ രണ്ട് ലോറികള്‍ എത്തുമ്പോള്‍ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. ലോറി ഡ്രൈവര്‍മാരോട് ഒന്നുകില്‍ നേരം പുലരും വരെ കാത്തിരിക്കാനോ അല്ലെങ്കില്‍ തുറമുഖത്തേക്ക് മടങ്ങിപ്പോകാനോ ആണ് ലോജിസ്റ്റിക് കമ്പനി ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

അല്‍പസയം കഴിഞ്ഞ് ഡ്രൈവര്‍മാര്‍ തിരിച്ചെത്തിയത് മദ്യപിച്ചുകൊണ്ടായിരുന്നുവെന്ന് കമ്പനി ജീവനക്കാര്‍ മൊഴി നല്‍കി. പിന്നീട് ഒരാള്‍ തുറമുഖത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. അടുത്ത ദിവസം രാവിലെയാണ് ലോജിസ്റ്റിക് കമ്പനി അധികൃതര്‍ ഒരു ലോറി തിരിച്ചെത്തിയില്ലെന്ന കാര്യം തിരിച്ചറിയുന്നത്. ഉടന്‍ തന്നെ സബ് കോണ്‍ട്രാക്ടറെ ബന്ധപ്പെട്ടു. പിന്നീട് നടന്ന തിരച്ചിലിലാണ് ലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

English summary
A batch of 1,560 Lenovo laptops and desktop computers has gone missing from a container lorry that was engaged to transport them from Chennai port to a warehouse on Manjambakkam Road in Madhavaram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X