കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ തടവിലാക്കിയ വനിതാ എംപിയെ മോചിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

Taliban
കാബൂള്‍: താലിബാന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അഫ്ഗാനിലെ വനിത എംപിയെ മോചിപ്പിച്ചു. ഫരീബ അഹമ്മദ് കാകര്‍ എന്ന യുവതിയെയാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി താലിബാന്‍ തടവില്‍ പാര്‍പ്പിരുന്നത്. ഇവരെ മോചിപ്പിച്ചതിന് പകരമായി സര്‍ക്കരാര്‍ തടവിലാക്കിയിരുന്ന നിരപരാധികളെന്ന താലിബാന്‍ വിശേഷിപ്പിയ്ക്കുന്ന ചിലരെ മോചിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചതിനെത്തുടര്‍ന്നാണ് എംപിയെ മോചിപ്പിച്ചത്.

ഗസ്‌നിയുടെ കിഴക്കന്‍ പ്രവിശ്യയിലൂുടെ കാറില്‍ സഞ്ചരിയ്ക്കുകയായിരുന്ന വനിതാ എംപിയെ ആഗസ്റ്റ് 13 നാണ് താലിബാന്‍ തട്ടിക്കൊണ് പോയത്. താലിബാന്റെ 1996-2001 ലെ നിയമം അനുസരിച്ചാണ് തടവുകാരെ പരസ്പരം കൈമാറാന്‍ ശ്രമിച്ചതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. എംപിയെ അവരുടെ ബന്ധുവിനൊപ്പമാണ് അയച്ചത്.

സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ചായണ് ഇവരെ മോചിപ്പിച്ചത്. കാകറിനെ മോചിപ്പിയ്ക്കുന്നതിന് പകരമായി തടവില്‍ കഴിയുകായിരുന്ന ഏഴ് പുരുഷന്‍മാരെയും ഒരു സ്ത്രീയെയും സര്‍ക്കാരിന് വിട്ട് നല്‍കേണ്ടി വന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇവരെ മോചിപ്പിച്ചത്. എന്നാല്‍ എംപിയെ മോചിപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

English summary
A female Afghan parliamentarian who has been held captive by Taliban militants for more than three weeks has been released in a prisoner exchange.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X