• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം: സംഘം ഉത്സവപ്പറമ്പിലെത്തിയത് അനന്തുവിനെ അന്വേഷിച്ചെന്ന്

ആലപ്പുഴ: വള്ളിക്കുന്നം അഭിമന്യൂ കൊലക്കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. ക്ഷേത്രത്തിൽ വിഷുവിളക്ക് ഉത്സവത്തിനിടെ അനന്തുവിനെ തേടിയാണ് സംഘം ക്ഷേത്ര പരിസരത്തെത്തിയത്. എന്നാല്‍, അഭിമന്യുവുമായി വാക്കുതര്‍ക്കമുണ്ടായതോടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തുന്ന സംഭവത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അതേ സമയം ഏപ്രിൽ ഏഴിന് അനന്തുവുമായി ഇതേ സംഘം അടിപിടിയുണ്ടായിരുന്നുവെന്നും സജയ് ജിത്ത് പോലീസിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.

കാലിത്തീറ്റ കുംഭകോണം: ദുംക കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം, ശിക്ഷ വിധിച്ചത് നാല് അഴിമതിക്കേസുകളിൽ

വ്യക്തിവൈരാഗ്യമാണ് അഭിമന്യുവിന്റെ കൊലയ്ക്ക് കാരണമെന്നാണ് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംഘം ഉത്സവപറമ്പിലേക്ക് എത്തിയതെന്നും സജയ് ജിത്ത് മൊഴി നല്‍കിയിട്ടുണ്ടെന്നാണഅ പൊലീസ് നൽകുന്ന വിവരം. അഭിമന്യൂ വധക്കേസിൽ അറസ്റ്റിലായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അഭിമന്യൂവിന്റെ കൂടെയുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴിയും കേസന്വേഷണത്തിൽ നിര്‍ണായകമായിത്തീരും.

കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് സജയ് ജിത്ത് പോലീസിൽ കീഴടങ്ങുന്നത്. ഇതോടെ പാലാരിവട്ടം പൊലീസ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെയും പിടികൂടിയത്. എറണാകുളത്തു നിന്ന് യാണ് ജിഷ്ണുവും പൊലീസിന്റെ വലയിലാവുന്നത്. കേസിൽ പങ്കുള്ള കൂടുതല്‍ പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചിലധികം പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ബുധനാഴ്ച ആലപ്പുഴയിലെ പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. നേരത്തെ സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിൽ അഭിമന്യുവിന്റെ സഹോദരനും ഉള്‍പ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമ സംഭവം ഉടലെടുത്തത്. കൊല്ലപ്പെട്ട അഭിമന്യൂ രാഷ്ട്രീയ പ്രവർത്തകനല്ലെന്നാണ് പിതാവ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അഭിമന്യു എസ്എഫ്ഐ പ്രവര്‍ത്തകനാണെന്നും ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതതുകൊണ്ടാണ് കൊലപാതകത്തിനുള്ള കാരണമെന്നും സിപിഎം ഏരിയാ സെക്രട്ടറി ബി ബിനു നേരത്തെ പറഞ്ഞിരുന്നു.

സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  Two rss workers arrested for abhimanyu case

  English summary
  Abhimanyu murder case: Main accused's stament reveals reason behind the murder case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X