• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അല്ലു അര്‍ജുനും ആലപ്പുഴ കളക്ടറും കട്ട ചങ്ക്'; ഈ കളക്ടര്‍ ബ്രോ വേറെ ലെവലാണെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ്. കളക്ടറായി ചാര്‍ജെടുത്തതിന് പിന്നാലെ അദ്ദേഹം ജില്ലയില്‍ നടത്തിയ ഇടപെടലുകള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. നിര്‍ദ്ധനരായ ഒരുപാട് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നമാണ് കളക്ടര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാഥാര്‍ത്ഥ്യമാക്കി വരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നഴ്‌സിംഗ് പഠനത്തിന് ആവശ്യമായ ഒരു വിദ്യാര്‍ത്ഥിയുടെ പഠന ചെലവ് കളക്ടര് ഇടപെട്ടതോടെ അല്ലു അര്‍ജുന്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കളക്ടര്‍ അല്ലു അര്‍ജുനുമായുള്ള ആത്മ ബന്ധത്തെ കുറിച്ച് പറയുകയാണ്.

1

മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് കളക്ടര്‍ മനസുതുറന്നത്. കുട്ടികളുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്ന് കളക്ടര്‍ പറഞ്ഞു. എന്റെ കസിന്‍ സഹോദരങ്ങളുടെ കുട്ടികളുമായി വളരെ ക്ലോസാണ്, കുട്ടികളെ വലിയ ഇഷ്ടമാണെന്ന് കൃഷ്ണ തേജ പറഞ്ഞു. തനിക്കൊരു ആണ്‍കുട്ടിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2

ഒരു കുട്ടിയുടെ നഴ്‌സിംഗ് സീറ്റുമായി ബന്ധപ്പെട്ടാണ് അല്ലു അര്‍ജുനെ ബന്ധപ്പെട്ടത്. ഈ കുട്ടിക്ക് 92 ശതമാനം മാര്‍ക്കുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ നഴ്‌സിംഗിന് ചേരാന്‍ അപ്ലൈ ചെയ്തില്ല. അതിന് ശേഷം ഞങ്ങള്‍ക്കത് മനസിലായി. അങ്ങനെയാണ് അല്ലു അര്‍ജുനെ ബന്ധപ്പെടുന്നതെന്ന് കൃഷ്ണ തേജ പറഞ്ഞു.

3

അദ്ദേഹം പത്ത് അംഗനവാടികളുടെ പുനര്‍നിര്‍മ്മാണത്തിനും ഇപ്പോള്‍ ഈ കുട്ടിക്കും വേണ്ടി സഹായം ചെയ്‌തെന്ന് കളക്ടര്‍ പറഞ്ഞു. നാല് വര്‍ഷത്തെ നഴ്‌സിംഗ് പഠനത്തിനുള്ള ചെലവാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്. അതേസമയം, ഇതേ കുറിച്ച് കളക്ടര്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു.

4

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.

5

അപൂർവ്വ രോഗം ബാധിച്ച ചിഞ്ചുവിനെ ഞെട്ടിച്ച് റോബിന്റേയും ആരതിയുടെയും 'സർപ്രൈസ്'; ഓഫർ ഇങ്ങനെ, വൈറൽഅപൂർവ്വ രോഗം ബാധിച്ച ചിഞ്ചുവിനെ ഞെട്ടിച്ച് റോബിന്റേയും ആരതിയുടെയും 'സർപ്രൈസ്'; ഓഫർ ഇങ്ങനെ, വൈറൽ

ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാല്‍ വീആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നഴ്സ് ആകാനാണ് ആഗ്രഹമെന്നാണ് മോള്‍ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു.

6

തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്‌സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ.അല്ലു അര്‍ജുനെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വര്‍ഷത്തെയല്ല മറിച്ച് നാല് വര്‍ഷത്തേക്കുമുള്ള ഹോസ്റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

7

ഗവര്‍ണര്‍ക്കെതിരെ ശക്തിപ്രകടനവുമായി എല്‍ഡിഎഫ്; മാര്‍ച്ച് തടയാനാകില്ലെന്ന് സുരേന്ദ്രനോട് ഹൈക്കോടതിഗവര്‍ണര്‍ക്കെതിരെ ശക്തിപ്രകടനവുമായി എല്‍ഡിഎഫ്; മാര്‍ച്ച് തടയാനാകില്ലെന്ന് സുരേന്ദ്രനോട് ഹൈക്കോടതി

ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്‌സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെന്റ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവന്‍ തുകയും നല്‍കി സഹായിക്കുന്ന ശ്രീ. അല്ലു അര്‍ജുന്‍, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

8

ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്‌സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെന്റ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവന്‍ തുകയും നല്‍കി സഹായിക്കുന്ന ശ്രീ. അല്ലു അര്‍ജുന്‍, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

English summary
Alappuzha Collector krishna teja's public interventions are going viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X