കോൺഗ്രസിന് കനത്ത തിരിച്ചടി; ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എൽഡിഎഫിലേക്ക്,ജോസ് കെ മാണിക്കൊപ്പം ചേർന്നു
ആലപ്പുഴ; ഡിസിസി ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ബൈജു കലാശാല കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ബൈജു.
ബൈജു കലാശാലക്കൊപ്പം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെ അശോക് കുമാറും പാർട്ടി വിട്ട് ജോസ് കെ മാണിക്കൊപ്പം എത്തി.
മതേതര നിലപാട് സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അണികളെ വഞ്ചിച്ചുവെന്ന് പത്രസമ്മേളനത്തിൽ ഇരുവരും ആരോപിച്ചു. കനത്ത പരാജയം രുചിച്ചിട്ടും കോൺഗ്രസിൽ നേതാക്കൾ തമ്മിലടിക്കുകയാണ്. വർഗീയതയെ ചെറുക്കാനും പ്രതിബദ്ധതയോടെ പ്രവർത്തിക്കാനും ഇടതുപക്ഷത്തിനെ സാധിക്കൂവെന്ന് ഇരു നേതാക്കളും പഞ്ഞു.
കേരള കോണ്‍ഗ്രസ് എം ജില്ല അദ്ധ്യക്ഷന്‍ വിസി ഫ്രാന്‍സിസ്, സംസ്ഥാന ഉന്നതാധികാര സമിതി അംഗം വിടി ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎന്‍ പ്രമോദ് നാരായണന്‍, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജെന്നിങ്‌സ് ജേക്കബ്ബ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ നഗരസഭയിലും ജില്ലാ പഞ്ചായത്തിലുമെല്ലാം ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചു.ആലപ്പുഴ നഗരസഭ വീണ്ടെടുക്കാനും ഉറച്ച കോട്ടയായ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിൽ കരുത്ത് ഉയർത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞു.21 സീറ്റ് നേടിയായിരുന്നു ജില്ലാ പഞ്ചായത്ത് വിജയം. 11 ബ്ലോക്ക് പഞ്ചായത്ത് പിടിക്കുകയും 50 പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടാനും പാർട്ടിക്ക് കഴിഞ്ഞിരുന്നു.
'മലപ്പുറം എന്താ കേരളത്തിലല്ലേ..?ബിജെപിയുടെ സവിശേഷ മലപ്പുറം വിരോധം ആണോ സിപിഎമ്മിനും'
സഭാ തർക്കം; കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ
മാണി സി കാപ്പന് വേണ്ട; ജോസിന്‍റെ സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ, എംപി സ്ഥാനം ഇന്ന് രാജിവച്ചേക്കും