ആലപ്പുഴയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലെന്ന് കുറിപ്പ്
ആലപ്പുഴ: ആലപ്പുഴയില്‍ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൈനകരിയിലെ തോട്ടുവത്തലയിലാണ് സംഭവം. കൈനകരി സ്വദേശികളായ അപ്പച്ചന്‍, ലീലാമ്മ എന്നിവരാണ് മരിച്ചത്. 79 കാരനാണ് അപ്പച്ചന്‍. ലീലാമ്മയ്ക്ക് 75 വയസുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആറ് മക്കളുള്ള ദമ്പതികള്‍ തനിച്ചായിരുന്നു തോട്ടുവത്തലയിലെ വീട്ടില്‍ താമസിച്ചിരുന്നത്. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് അപ്പച്ചന്‍ തൂങ്ങിമരിച്ചത്. ദീര്‍ഘനാളായി മക്കള്‍ ഇവരില്‍ നിന്ന് അകന്നാണ് താമസിക്കുന്നത്.

അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുറ്റത്തെ മാവിലാണ് അപ്പച്ചന്‍ തൂങ്ങിയത്. ലീലാമ്മ കിടപ്പുരോഗിയാണ്. അപ്പച്ചന്‍ അര്‍ബുദ രോഗിയും. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. വണ്ടാനം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.












Click it and Unblock the Notifications