ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെളിയനാട് പഞ്ചായത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് അവിശ്വാസ പ്രമേയങ്ങള്‍ പരാജയപ്പെട്ടു!!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ നല്‍കിയിരുന്ന അവിശ്വാസ പ്രമേയങ്ങള്‍ പരാജയപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കലിനെതിരെ എല്‍ഡിഎഫും, വൈസ് പ്രസിഡന്റ് വനജാ പുഷ്പനെതിരെ യുഡിഎഫും നല്‍കിയ അവിശ്വാസ പ്രമേയങ്ങളാണ് ഇന്നലെ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍<br></strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസി(എ)ന്റെ പഞ്ചായത്തംഗം ഔസേപ്പച്ചന്‍ ചെറുകാട് വിപ്പ് ലംഘിച്ച് എല്‍.ഡി.എഫിനോടൊപ്പം ചേര്‍ന്ന് വൈസ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്തു. 13അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ആറും എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പി.ഒന്ന്, ബി.ഡി.ജെ.എസ്. ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Alappuzha

രാവിലെ 10.30ന് വൈസ് പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യു.ഡി.എഫിന് അഞ്ചും എല്‍.ഡി.എഫിന് അഞ്ചും വോട്ടുകള്‍ നേടി പ്രമേയം പരാജയപ്പെടുകയായിരുന്നു. ബി.ജെ.പി.യും ബി.ഡി.ജെ.എസും വോട്ട് അസാധുവാക്കി. ഉച്ചയ്ക്ക് ശേഷം 2.30ന് പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയചര്‍ച്ചയില്‍ യു.ഡി.എഫ് അംഗങ്ങളും ബി.ജെ.പി, ബി.ഡി.ജെ.എസ് അംഗങ്ങളും വിട്ടുനിന്നതോടെ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ പിരിയുകയായിരുന്നു.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ വരണാധികാരിയായിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുന്‍ ധാരണയനുസരിച്ച് ആദ്യവും അവസാനവും ഓരോ വര്‍ഷം കോണ്‍ഗ്രസിനും അവശേഷിക്കുന്ന മൂന്ന് വര്‍ഷം കേരളാകോണ്‍ഗ്രസിനു(എം)മായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മുന്‍ധാരണപ്രകാരം കോണ്‍ഗ്രസിലെ എം.പി.സജീവ് രാജിവെയ്ക്കാതെ വന്നതിനെത്തുടര്‍ന്ന് കേരളാകോണ്‍ഗ്രസ് എല്‍.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തും എല്‍.ഡി.എഫ് കേരളാകോണ്‍ഗ്രസിന്റെ പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തുകയായിരുന്നു. മാണി വിഭാഗം വിണ്ടും യു.ഡി.എഫിലെത്തിയതോടെ ഇരുവര്‍ക്കുമെതിരെ ഇരുമുന്നണികളും അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു

English summary
Both LDF and UDF motion of non-confidence failed in Velliyanad panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X