ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണില്ല; ആലപ്പുഴ നഗരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു

  • By Desk
Google Oneindia Malayalam News

ആലപ്പു‍ഴ: 2018 ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപകട മരണങ്ങളുണ്ടായസ ജില്ലയാണ് ആലപ്പു‍ഴ. ഇതില്‍ അപകടങ്ങള്‍ ഏറെ ഉണ്ടായതും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന നഗരത്തില്‍ തന്നെ. ഇപ്പോള്‍ നഗരത്തിലെ നിരത്തുകളെ കൂടുതല്‍ അപകടത്തിലാക്കുകയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം. തിങ്കളാ‍ഴ്ച ഉച്ചയ്ക്കാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

<strong>എസ് രാജേന്ദ്രന്‍ എംഎല്‍എയെ പാര്‍ട്ടിയും കൈവിട്ടു!!! എം എല്‍ എ നടത്തിയത് പാര്‍ട്ടിയുടെ കാഴ്ചപാടിന് വിരുദ്ധമായ പരാമര്‍ശം...!!!</strong>എസ് രാജേന്ദ്രന്‍ എംഎല്‍എയെ പാര്‍ട്ടിയും കൈവിട്ടു!!! എം എല്‍ എ നടത്തിയത് പാര്‍ട്ടിയുടെ കാഴ്ചപാടിന് വിരുദ്ധമായ പരാമര്‍ശം...!!!

ആലപ്പുഴ സക്കറിയ ബസാറിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ മാരക പരുക്കുകകളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത വേഗതയില്‍ പാഞ്ഞെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടികൂടിയവരുടെ സമയോചിതമായ ഇടപെടല്‍ മാത്രം മൂലമാണ് യുവാവിന്‍റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങാതിരുന്നത്.

Accident

നഗരത്തില്‍ ഇരട്ടക്കുളങ്ങര-ആലപ്പു‍ഴ ജെട്ടി, മണ്ണഞ്ചേരി- റയില്‍വേസ്റ്റേഷല്‍, കലവൂര്‍- ആലപ്പു‍ഴ, കടപ്പുറം ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ്. ആലപ്പു‍ഴ-കട്ടക്കു‍ഴി, കഞ്ഞിപ്പാടം അടക്കം ദേശസാല്‍കൃത റൂട്ടുകളിലായി നൂറിലധികം സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. രണ്ട് വരി പാത മാത്രമുള്ള ദേശീയപാതയും ഇടുങ്ങിയ മറ്റ് റോഡികളിലുമായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ പലതും തിരക്കേറിയ സമയങ്ങളില്‍ കാട്ടുന്ന മത്സരയോട്ടങ്ങള്‍ നിരത്തിലെ മറ്റ് വാഹനയാത്രികര്‍ക്കും യാത്രക്കാര്‍ക്കും നിത്യവും പേടിസ്വപ്നമാണ്. എന്നാല്‍ പരാതികള്‍ ഏറി വന്നിട്ടും മത്സരയോട്ടം നടത്തുന്ന ബസുകള്‍ക്കെതിരെ ഇതുവരെ നടപടികളെടുത്തിട്ടില്ല എന്നതാണ് വാസ്തവം.

English summary
Bus accident incresing in Alappuzha town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X