''കുറുക്കുവഴിയിലൂടെ കാർഷിക ബില്ലുകൾ വീണ്ടും കൊണ്ടുവരുമോയെന്ന ആശങ്കയുണ്ട്'' : കൃഷിമന്ത്രി
ആലപ്പുഴ: വിവാദ കാർഷിക നിയമഭേദഗതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിൽ മോദിയുടെ വാക്കുകളെ വിശ്വസാത്തിലെടുക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ചില സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ പ്രഖ്യാപനമെന്ന് ആർക്കും തോന്നിപ്പോകും. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ടെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
സമരത്തിൽ എഴുന്നൂറോളം പേർ രക്തസാക്ഷിത്വം വരിച്ചതിന് ശേഷമാണ് കേന്ദ്രം നിയമം പിൻവലിക്കാൻ തയ്യാറായത്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ലെന്നും മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും പി.പ്രസാദ് കുറ്റപ്പെടുത്തി.
ശത്രുരാജ്യത്തോട് എന്ന പോലെയാണ് സ്വന്തം രാജ്യത്തെ ജനങ്ങളോട് കേന്ദ്ര സർക്കാർ പെരുമാറിയത്. വൈകിയാണെങ്കിലും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായി. പക്ഷേ, അവിടെയും ചില ആശങ്കകൾ നിലനിൽക്കുകയാണ്. ജനങ്ങൾക്കുള്ള ആശങ്ക പൂർണമായും ദൂരീകരിച്ച് നൽകാനുള്ള ഉത്തരവാദിത്വവും കടമയും കേന്ദ്രത്തിനുണ്ട്. കേന്ദ്രം വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുത്തത് രാജ്യത്തെ കോടിക്കണക്കിന് കർഷക വിഭാഗത്തിന് ആശ്വാസം പകരുന്നതാണ് - പി. പ്രസാദ് പറഞ്ഞു

സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ പ്രഖ്യാപനമെന്ന് ആർക്കും തോന്നിപ്പോകും. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. ജനവിരുദ്ധമായ നയങ്ങളെ ജനങ്ങളുടെ ശക്തി ഉപയോഗിച്ച് തിരുത്താൻ കഴിയും എന്ന് കാട്ടിക്കൊടുത്ത സമരമാണിത് - മന്ത്രി പറഞ്ഞു.
സമരം കർഷകരുടെ മാത്രമല്ല ഇന്ത്യൻ ജനതയുടെ മുഴുവൻ വിജയമാണുണ്ടായിരിക്കുന്നത്. കർഷകരുടെ ആത്മസമർപ്പണത്തിനാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഈ സമരവിജയം ഊർജ്ജം പകരും - കൃഷിമന്ത്രി വ്യക്തമാക്കി.
മറ്റേതെങ്കിലും കുറുക്കുവഴിയിലൂടെ കാർഷിക ബില്ലുകൾ കൊണ്ടുവരുമോയെന്ന ആശങ്കയുണ്ട് . പാർലമെന്റിൽ പ്രത്യേകമായി ബില്ല് അവതരിപ്പിച്ചോ മന്ത്രിസഭാ യോഗം ചേർന്നോ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരത്തിൽ എഴുന്നൂറോളം പേർ രക്തസാക്ഷിത്വം വരിച്ചതിന് ശേഷമാണ് കേന്ദ്രം നിയമം പിൻവലിക്കാൻ തയ്യാറായിട്ടുള്ളത്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ലെന്നും കർഷകർ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്നും കൃഷിമന്ത്രി കുറ്റപ്പെടുത്തി.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ
അതേസമയം, കരിനിയമം പുറത്താക്കിയതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. ''ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോക നിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.'' മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരണം രേഖപ്പെടുത്തി.












Click it and Unblock the Notifications