വാക്‌സിന്‍ വിതരണത്തില്‍ തര്‍ക്കം; ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു, സിപിഎം നേതാക്കള്‍ക്കെതിരെ കേസ്
ആലപ്പുഴ: വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കുട്ടനാട്ടില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വാക്‌സിന്‍ വിതരണം പൂര്‍ത്തിയായപ്പോള്‍ 10 യൂണിറ്റ് വാക്‌സിന്‍ വന്നു. ഇത് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ് സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍ , വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രതിഷേധം മാത്രമാണെന്നുമാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

വാക്‌സിന്‍ വിതരണത്തിന് ശേഷം പത്ത് യൂണിറ്റ് വാക്‌സിന്‍ ബാക്കി വന്നില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. 90 കിടപ്പ് രോഗികള്‍ക്ക് മാറ്റിവച്ച വാക്‌സിനാണ് ഉണ്ടായിരുന്നത്. പ്രളയം വന്ന് ഇവരെ മാറ്റേണ്ടി വരുന്നത് കൊണ്ട് അവരെ വാക്‌സിനേറ്റ് ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. പാലിയേറ്റീവ് രോഗികള്‍ക്ക് വീട്ടില്‍ പോയി കൊടുക്കാന്‍ മാറ്റിവെച്ചിരുന്ന വാക്സിനുണ്ട്.
അങ്ങനെ 150 വാക്സിന്‍ മാറ്റിവെക്കുകയും കൊടുക്കുകയും ചെയ്തു. പാലിയേറ്റീവ് രോഗികള്‍ക്ക് മാറ്റി വെച്ചിരുന്ന 30 വാക്സിനില്‍ നിന്ന് 20 എണ്ണം നമ്മളെടുത്തു 10 എണ്ണം പാലിയേറ്റീവ് രോഗികള്‍ക്ക് മാറ്റിവെച്ചു. ഇത് പിന്നീട് തര്‍ക്കമായി. ബാക്കി വന്ന വാക്സിന്‍ ആര്‍ക്കും കൊടുക്കാതിരുന്ന സംഭവമുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications