പരസ്പരം പോരടിക്കുന്ന രണ്ട് വര്‍ഗീയ കക്ഷികളാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം : ആലപ്പുഴയിലെ ഇരട്ടക്കൊലപാതരം കേരള സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെയും ആലപ്പുഴയിലെ ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയുമാണ് കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇങ്ങനെ വര്‍ദ്ധിച്ചുവരുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . പരസ്പരം പോരടിക്കുന്ന രണ്ട് വര്‍ഗീയ കക്ഷികളാണ് ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു .
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് . പരസ്പരം പോരടിക്കുന്ന രണ്ട് വര്‍ഗീയ കക്ഷികളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ .
ഈ അവസരത്തിലും സര്‍ക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്ത് വരണമെന്നും കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .
അതേ സമയം , ആലപ്പുഴയിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളാണ് നടന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സോഷ്യല്‍ എഞ്ചിനിയറിംഗ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബി ജെ പിയുടേയും എസ് ഡി പി ഐ യുടേയും ശ്രമം. ഭൂരിപക്ഷ വര്‍ഗിയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരാണ് കേരളത്തെ ഈ സ്ഥിതിയില്‍ എത്തിച്ചത്. പൊതു രാഷ്ട്രീയത്തില്‍ അപ്രസക്തരായവര്‍ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത് . കേരളത്തിന്റെ മതേതരത്വം സംരഷിക്കണമെങ്കില്‍ ആര്‍ എസ് എസും എസ് ഡി പി ഐ യും ഒരുക്കുന്ന വര്‍ഗീയതയുടെ കെണിയില്‍ വീഴാതിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .