'ഇത് പാല് സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല'; അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ്
ആലപ്പുഴ: കായകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് രംഗത്ത്. പാല് സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു ആരിഫ് നടത്തിയ പരാമര്‍ശം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരമാര്‍ശവുമായി എംപി രംഗത്തെത്തിയത്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ദമാണ് യുഡിഎഫ് കായംകുളത്ത് മാറ്റിയിരിക്കുന്നത്. പ്രാരാബ്ദം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്ന് ആരിഫ് പരിപാടിയില്‍ ചോദിച്ചു. പ്രസ്താവന വിവാദമായതോടെ യുഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ ആരിഫിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി അരിതയുടെ തൊഴിലിനെയും ക്ഷീരകർഷകരെ മൊത്തത്തിലും പരിഹസിച്ച ആരീഫ് മാപ്പു പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, ആരിഫിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളി വര്‍ഗപാര്‍ട്ടി നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് അരിത പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളെ ഒന്നാകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിത ബാബു പറഞ്ഞു.
വടക്കൻ കേരളത്തിൽ 48 ൽ 32 ഇടത്തും എൽഡിഎഫ്; ഈ മണ്ഡലങ്ങളിൽ ഇക്കുറി അട്ടിമറിയോ?
ആലപ്പുഴയയിലെ കായംകുളത്ത് നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അരിത ബാബു. രാഷ്ട്രീയ പ്രവര്‍ത്തകയും ക്ഷീര കര്‍ഷകയും കൂടിയാണ് അരിത ബാബു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടും ആയിരത്തോളം വോട്ടുകള്‍ അരിത ബാബു നേടിയിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്.
100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം