ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടെടുപ്പിന് ഹരിതചട്ടത്തില്‍ വിട്ടുവീഴ്ച്ചയുമില്ല, കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുളള ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തെരഞ്ഞെടുപ്പ് നിര്‍വ്വഹണ പ്രവര്‍ത്തികളിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്.

1

അജൈവ മാലിന്യങ്ങള്‍ പ്രത്യേകം ബിന്നുകളില്‍ ശേഖരിച്ച് പോളിംഗ് സ്റ്റേഷനുകളില്‍ നിയോഗിക്കുന്ന ഹരിതകര്‍മ്മസേനകളുടെ സേവനം പ്രയോജനപ്പെടുത്തി മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളിലേയ്ക്ക് മാറ്റും. സമ്മതിദായകര്‍ ഉപയോഗിക്കുന്ന ഗ്ലൗസ് പ്രത്യേകം ബോക്സുകളില്‍ ശേഖരിച്ച് എംസിഎഫ്. കളില്‍ എത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. പോളിംഗ് സ്റ്റേഷനുകള്‍ പോളിംഗ് ദിവസത്തിന് മുമ്പായി അണുവിമുക്തമാക്കുകയും വോട്ടെടുപ്പിന് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന മുഖേന നീക്കം ചെയ്യുന്നതുമായിരിക്കും.

ഇതിന് ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം അരോഗ്യവകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കും. കൂടാതെ ആവശ്യമായ സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, സാനിട്ടൈസര്‍, ഫെയ്സ് ഷീല്‍ഡ് എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനം സജ്ജമാക്കുന്നതാണ്. ഇതിനായി ഓരോ തദ്ദേശശ്വയംഭരണസ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ ചുമതല നല്‍കിക്കൊണ്ട് ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിതതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാശുചിത്വമിഷന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് അങ്കണത്തില്‍ പോളിംഗ് ബൂത്തിന്റെ മാതൃക തയ്യാറാക്കി. ഹരിത തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും ശുചിത്വസന്ദേശ ഗാനങ്ങളടങ്ങളിയ പൂതപ്പാട്ട് എന്ന കലാരൂപം അവതരിപ്പിച്ചു. കൂടാതെ ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും പോളിംഗ് ബൂത്തുകള്‍ പാലിക്കേണ്ട ഹരിതമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. െ

സാരിയിൽ തിളങ്ങി ഹംസനന്ദിനി, ചിത്രങ്ങൾ കാണാം

English summary
no back off from election green protocol says alappuzha collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X