കോവിഡ് പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രമേ സ്വകാര്യ ലാബുകൾ ഇടാക്കാവൂ: ആലപ്പുഴ ജില്ല കളക്ടർ
ആലപ്പുഴ: കോവിഡ് പരിശോധനകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ മാത്രമേ സ്വകാര്യ ലബോറട്ടറികള്‍ ഇടാക്കാവൂ എന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയ്ക്കുള്ള നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പി പി ഇ കിറ്റ് അടക്കം ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയാണ് പുതുക്കിയ നിരക്ക്.
ഈ ഉത്തരവ് പ്രകാരം ഉള്ള നിരക്കുകള്‍ മാത്രമേ ജില്ലയിലെ മെഡിക്കല്‍ ലാബുകള്‍ ഈടാക്കാവൂ എന്നും കൂടുതല്‍ നിരക്ക് ഈടാക്കുന്ന ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ...
1. ആര്‍ ടി പി സി ആര്‍ ( ഓപ്പണ്‍ സിസ്റ്റം) - 1500 രൂപ
2. എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റ് - 2500 രൂപ
3. ട്രൂ നാറ്റ് ടെസ്റ്റ് - 1500 രൂപ
4. ആര്‍ടി- ലാമ്പിന് - 1150 രൂപ
5. റാപിഡ് ആന്റിജന്‍ ടെസ്റ്റ് - 300 രൂപ.
തെറ്റ് തിരുത്തിയില്ലെങ്കിൽ പ്രതിപക്ഷത്ത് തുടരാം: കെപിസിസി നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ
സുഹൃത്തുക്കള്‍ വഞ്ചിച്ച് കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കിട്ടി; ആ ക്രൂരത ഇങ്ങനെ...
കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊറോണ രോഗം; കൂടുതല്‍ എറണാകുളത്ത്, 25 മരണം