ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിക്കാരാ..ആലപ്പുഴയിലെ മനുഷ്യര്‍ മറക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ച് തിരിച്ചയക്കും; രശ്മിത രാമചന്ദ്രന്‍

Google Oneindia Malayalam News

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി നേരത്തെ പുഷ്പ്പാര്‍ച്ചന നടത്തിയിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് സന്ദീപ് പുഷ്പാര്‍ച്ചന നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

രക്തസാക്ഷികളെ അപമാനിക്കാനും സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷക രശ്മിത രാമചന്ദ്രന്‍. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

മാപ്പു പറച്ചില്‍

മാപ്പു പറച്ചില്‍

ആലപ്പുഴ ജില്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി പുന്നപ്ര വയലാര്‍ മണ്ഡപത്തില്‍ ആദരവര്‍പ്പിയ്ക്കുമ്പോള്‍ ഇത്രനാള്‍ സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള മാപ്പു പറച്ചില്‍കൂടെയാവുകയാണ്.

ആണിക്കല്ല് പറിച്ചെറിയപ്പെട്ടത്

ആണിക്കല്ല് പറിച്ചെറിയപ്പെട്ടത്

ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ദേശം ഒന്നടങ്കം പൊരുതുമ്പോള്‍ അതിനെ തോല്‍പ്പിയ്ക്കാനായി ബ്രിട്ടീഷ് പിന്‍തുണയുള്ള രാജവംശത്തിന്റെ അധികാരത്തുടര്‍ച്ച ഉറപ്പിയ്ക്കാന്‍ ഒരു ദിവാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ കര്‍ഷകരും തൊഴിലാളികളും ഒരുമിച്ച് മുന്നിട്ടിറങ്ങി ' അമേരിയ്ക്കന്‍ മോഡല്‍ അറബിക്കടലില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തിയ സമരത്തിനു മുന്നിലാണ് ബ്രിട്ടീഷുകാരന്റെ ചിതറിച്ചില്ലാണ്ടാക്കുന്ന തന്ത്രത്തിന്റെ ആണിക്കല്ല് പറിച്ചെറിയപ്പെട്ടത്.

ഒറ്റക്കാരണം

ഒറ്റക്കാരണം

ജാലിയന്‍ വാലാബാഗിലുണ്ടായതിലധികം രക്തസാക്ഷികളുണ്ടായ സമരത്തിന് സ്വാതന്ത്ര്യ സമരമെന്ന ഔദ്യോഗിക അംഗീകാരം കിട്ടാതെ പോയത് അതിന്റെ അമരക്കാരും സമര പോരാളികളും കമ്മ്യൂണിസ്റ്റുകളായിരുന്നെന്ന ഒറ്റക്കാരണത്താലാണ്. പിന്നീട് 1997-ല്‍ യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്ത പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന അംഗീകാരത്തിന് പരിഗണിച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസുകാരും ബി ജെ പി ക്കാരും ഒന്നുപോലെ ശബ്ദമുയര്‍ത്തി.

 സമരം ചെയ്യും

സമരം ചെയ്യും

എന്തിലും സുവര്‍ണ്ണാവസരം നോക്കുന്ന ബി ജെ പി നേതാവും നിലവില്‍ മിസ്സോറം ഗവര്‍ണ്ണറുമായ ശ്രീമാന്‍ ശ്രീധരന്‍ പിള്ള ഈ സമരത്തെ സ്വാതന്ത്ര്യ സമരമാക്കി പ്രഖ്യാപിച്ചാല്‍ അതിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞു - അതൊരു കമ്മ്യൂണിസ്റ്റ് സമരമാണെന്ന നിലപാട് മാത്രമായിരുന്നു ബിജെപിയ്ക്ക് നാളിതുവരെ ഉണ്ടായിരുന്നത്.( ഇന്ത്യാ ടുഡേ, Nov.17, 1997)

 ബിജെപി സ്ഥാനാര്‍ഥിയോട്

ബിജെപി സ്ഥാനാര്‍ഥിയോട്

അതു കൊണ്ട് തന്നെ പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ വണങ്ങിയ ബി ജെ പി സ്ഥാനാര്‍ഥി യോട്: 1. നാളിതുവരെ പുന്നപ്ര വയലാര്‍ ഒരു കമ്മ്യൂണിസ്റ്റ് സമരം മാത്രമാണെന്ന ധാരണ താങ്കളുടെ പാര്‍ട്ടി തിരുത്തിയോ? 2. അങ്ങനെ തിരുത്തിയെങ്കില്‍, നാളിതുവരെ താങ്കളുടെ പാര്‍ട്ടി എടുത്ത തെറ്റായ നിലപാടിനും സ്വാതന്ത്രൃ സമരപെന്‍ഷന്‍ അതുമൂലം നിഷേധിയ്ക്കപ്പെട്ട അന്നത്തെ സമരപോരാളികളോടും താങ്കളും പാര്‍ട്ടിയും മാപ്പ് പറയുമോ?

ഐക്യദാര്‍ഢ്യമായി

ഐക്യദാര്‍ഢ്യമായി

3.അതോ, ഇതൊരു കമ്മ്യൂണിസ്റ്റ് സമര സ്മാരകമെന്ന ബോധ്യത്തില്‍ തന്നെയായിരുന്നോ സന്ദര്‍ശനം? 4. എങ്കില്‍ ആ വര്‍ഗ്ഗ സമരത്തോടുള്ള - അതിലെ ഇങ്ക്വിലാബുകളോടുള്ള - ഐക്യദാര്‍ഢ്യമായി സന്ദര്‍ശനത്തെ കാണാന്‍ സാധിയ്ക്കുമോ?

പാഠങ്ങള്‍ പഠിപ്പിക്കും

പാഠങ്ങള്‍ പഠിപ്പിക്കും

ഇതൊന്നുമല്ലെങ്കില്‍ ... ഒരു വര്‍ഗ്ഗസമര വിരോധിയുടെ വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങള്‍ കണക്കാക്കിയെങ്കില്‍, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തില്‍ നിങ്ങള്‍ക്ക് മറക്കാനാകാത്ത പാഠങ്ങള്‍ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യര്‍ നിങ്ങളെ തിരിച്ചയയ്ക്കും ബി ജെ പി ക്കാരാ....
ഇങ്ക്വിലാബ് സിന്ദാബാദ്!

രാഹുല്‍ ആ നേതാവിനെ വെച്ച് കളിക്കുന്നു, കേരളത്തില്‍ വില്ലന്‍മാര്‍ ആ 2 പേര്‍, കലിപ്പില്‍ പിസി ചാക്കോ!!രാഹുല്‍ ആ നേതാവിനെ വെച്ച് കളിക്കുന്നു, കേരളത്തില്‍ വില്ലന്‍മാര്‍ ആ 2 പേര്‍, കലിപ്പില്‍ പിസി ചാക്കോ!!

 സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ: സ്പീക്കറെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് മുല്ലപ്പള്ളി സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ: സ്പീക്കറെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് മുല്ലപ്പള്ളി

ഞങ്ങള്‍ക്ക് നല്ല വിവരമുണ്ട് ഞങ്ങളെല്ലാം കാണുന്നുമുണ്ട്; കിടിലം ഫിറോസിനോട് അശ്വതി, പുതിയ ഡ്രാമയിറക്കി സൂര്യഞങ്ങള്‍ക്ക് നല്ല വിവരമുണ്ട് ഞങ്ങളെല്ലാം കാണുന്നുമുണ്ട്; കിടിലം ഫിറോസിനോട് അശ്വതി, പുതിയ ഡ്രാമയിറക്കി സൂര്യ

ബിഗ് ബോസില്‍ സൂര്യയ്‌ക്കെതിരെ സംഘടിത നീക്കം; പൊട്ടിക്കരഞ്ഞ് താരം, ആശ്വസിപ്പിക്കാന്‍ ഓടിയെത്തി മണിക്കുട്ടന്‍ബിഗ് ബോസില്‍ സൂര്യയ്‌ക്കെതിരെ സംഘടിത നീക്കം; പൊട്ടിക്കരഞ്ഞ് താരം, ആശ്വസിപ്പിക്കാന്‍ ഓടിയെത്തി മണിക്കുട്ടന്‍

English summary
Reshmitha Ramachandran against Sandeep Vachaspati, Who laid flowers at punnapra vayalar martyrs hall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X