ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ 18 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം

Google Oneindia Malayalam News

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി 18 കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഓരോ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിനു മുന്‍പ് എല്ലാ കേന്ദ്രങ്ങളും അണുവിമുക്തമാക്കും.കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമായും ധരിക്കണം. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ജില്ല ഭരണകൂടം ഒരുക്കി കഴിഞ്ഞു.

alappuzha

അതത് നഗരസഭകളിലും ബ്ലോക്ക് അടിസ്ഥാനത്തിലുമാണ് കൗണ്ടിങ് സെന്ററുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. വാര്‍ഡ് അടിസ്ഥാനത്തില്‍ ഒരു പഞ്ചായത്തിന് 4 കൗണ്ടിംഗ് ടേബിള്‍ എന്ന നിലയ്ക്കാണ് ടേബിളുകള്‍ സജ്ജീകരിക്കുക, ഒന്നില്‍ കൂടുതല്‍ ബൂത്തുകളുള്ള വാര്‍ഡുകളുടെ വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ നടക്കും. ഓരോ ടേബിളുകളിലും 1 കൗണ്ടിങ്ങ് സൂപ്പര്‍വൈസറായും,3 കൗണ്ടിങ് അസിസ്റ്റന്റുമാരായും ഉദ്യോഗസ്ഥരെ നിയമിക്കും.

ഓരോ ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്കും ഒരു കൗണ്ടിങ് ഏജന്റിനെ വീതം നിയമിക്കാം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ക്ക് അതത് ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഓരോ കൗണ്ടിംഗ് ഏജന്റിനെ വീതം നിയമിക്കാം. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ക്ക് അതത് ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന ഓരോ ഗ്രാമപഞ്ചായത്തുകളിലേക്കും ഓരോ കൗണ്ടിംഗ് ഏജന്റിനെ വീതം നിയമിക്കാം.

Recommended Video

cmsvideo
വോ​ട്ടെ​ണ്ണ​ലി​നായി എറണാകുളത്ത് 28 കേ​ന്ദ്ര​ങ്ങ​ൾ​ ഒ​രു​ങ്ങി

പോസ്റ്റല്‍ വോട്ടുകള്‍ അതത് കൗണ്ടിങ്ങ് ടേബിളുകളില്‍ തന്നെ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് എണ്ണുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിച്ചുകൊണ്ടായിരിക്കും വോട്ടെണ്ണല്‍ നടത്തുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടവും, സന്ദര്‍ശകരേയും അനുവദിക്കില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ വോട്ടിങ് മെഷീനുകള്‍ ജില്ല കളക്ട്രേറ്റിലെ ഇലക്ഷന്‍ വെയര്‍ ഹൌസിലേക്ക് മാറ്റും.

English summary
There are 18 counting centers in Alappuzha and they are functioning only in compliance with the Covid norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X