ആലപ്പുഴയില്‍ ആശങ്ക, സമ്പര്‍ക്കം വഴി രണ്ട് പേര്‍ക്ക് രോഗം; ജില്ലയില്‍ ഇന്ന് 20 കൊറോണ കേസുകള്‍
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 20 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ 14 പേര്‍ വിദേശത്ത് നിന്ന് നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. അതേസമയം, ജില്ലയില്‍ ഇന്ന് 36 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 179 ആയി. ആകെ 179 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ ഉറവിടം സ്ഥിരീകരിക്കാത്തത് ആശങ്ക പരതുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും മറ്റ് വിവരങ്ങള്‍...
1.കുവൈറ്റില്‍ നിന്നും 26/6 ന് തിരുവനന്തപുരത്തെത്തി തിരുവനന്തപുരത്തെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്
2.& 3.കുവൈറ്റില്‍ നിന്നും 18/6 ന് കൊച്ചിയിലെത്തി എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ചെറിയനാട് സ്വദേശികളായ 59, 27,വയസുള്ള ബന്ധുക്കള്‍
4. ദമ്മാമില്‍ നിന്ന് 30/6 ന് കൊച്ചിയിലെത്തി എത്തി അവിടെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മുളക്കുഴ സ്വദേശിയായ യുവാവ്
5 & 6. ബാംഗ്ലൂരില്‍ നിന്നും 30/6 ന് സ്വകാര്യ വാഹനത്തില്‍ എത്തിവീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അമ്പലപ്പുഴ സ്വദേശികളായ ദമ്പതികള്‍
7. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 52 വയസ്സുള്ള നീലംപേരൂര്‍ സ്വദേശി
8. 19/6 ന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശി
9. 22/6 ന് ഷാര്‍ജയില്‍ ഒന്നും തിരുവനന്തപുരത്തെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്
10. 22/6 ന് ഷാര്‍ജയില്‍ നിന്ന് എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിയായ യുവാവ്
11. 23/6 ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 52 വയസ്സുള്ള തോട്ടപ്പള്ളി സ്വദേശി
12. 16/6 ന് കോയമ്പത്തൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന കുത്തിയതോട് സ്വദേശിയായ ആണ്‍കുട്ടി
13. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മുളക്കുഴ സ്വദേശിയായ യുവാവ്
14. 19/6 ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 48വയസുള്ള ആലപ്പുഴ സ്വദേശി
15. 18/6 ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്
16. 19/6 ന് വെസ്റ്റ് ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ്
17. 18/6 ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവ്
18. 18/6 ന് കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്
19&20 . 29 വയസുള്ള തുറവൂര്‍ സ്വദേശിനിയായ ഗര്‍ഭിണി, 23വയസുള്ള എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണി എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
രോഗമുക്തി നേടിയവര്‍
രാജസ്ഥാനില്‍ നിന്നെത്തിയ തണ്ണീര്‍മുക്കം സ്വദേശി,
അബുദാബിയില്‍ നിന്ന് എത്തിയ തഴക്കര സ്വദേശിനി,
കുവൈറ്റില്‍ നിന്ന് വന്ന തഴക്കര സ്വദേശി,
സൗദിയില്‍ നിന്നെത്തിയ ഭരണിക്കാവ് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശിയായ യുവാവും യുവതിയും,
ഖത്തറില്‍ നിന്ന് വന്ന പുന്നപ്ര സ്വദേശിനി,
സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കള്‍,
റഷ്യയില്‍ നിന്ന് വന്ന കായംകുളം സ്വദേശിനി,
കുവൈത്തില്‍നിന്ന് എത്തിയ മാരാരിക്കുളം സ്വദേശിനി,
അബുദാബിയില്‍ നിന്ന് വന്ന മുളക്കുഴ സ്വദേശിയായ യുവാവ്,
സൗദിയില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി,
കുവൈറ്റില്‍ നിന്നെത്തിയ കലവൂര്‍ സ്വദേശി,
കുവൈറ്റില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി ,
ദുബായില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി,
കുവൈറ്റില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശി,
കുവൈത്തില്‍ നടത്തിയ കണ്ടല്ലൂര്‍, മാരാരിക്കുളം സ്വദേശികള്‍,
ദുബായില്‍ നിന്നെത്തിയ നൂറനാട് സ്വദേശി,
കുവൈറ്റില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി,
ഷാര്‍ജയില്‍ നിന്ന് വന്ന കോടംതുരുത്ത് സ്വദേശി,
കുവൈറ്റില്‍ നിന്ന് എത്തിയ കൃഷ്ണപുരം സ്വദേശി,
ചെന്നൈയില്‍ നിന്ന് എത്തിയ പട്ടണക്കാട് സ്വദേശികളായ യുവാവും യുവതിയും പെണ്‍കുട്ടിയും,
കുവൈത്തില്‍നിന്ന് വന്ന പുലിയൂര്‍, കുറത്തികാട് സ്വദേശികള്‍,
ഡല്‍ഹിയില്‍ നിന്ന് വന്ന തുറവൂര്‍ സ്വദേശി,
മഹാരാഷ്ട്രയില്‍ നിന്നെത്തിയ തൈക്കാട്ടുശ്ശേരി സ്വദേശിനി,
ഡല്‍ഹിയില്‍ നിന്നെത്തിയ തലവടി, ചെങ്ങന്നൂര്‍ സ്വദേശിനികള്‍,
മുംബൈയില്‍ നിന്ന് വന്ന പാണ്ടനാട് സ്വദേശിനി,
ബാംഗ്ലൂരില്‍ നിന്നെത്തിയ തൈക്കാട്ടുശ്ശേരി സ്വദേശിനി,
ഡല്‍ഹിയില്‍ നിന്നെത്തിയ വെണ്‍മണി സ്വദേശിനി, മസ്‌കറ്റില്‍ നിന്നും എത്തിയ തലവടി സ്വദേശി എന്നിവരാണ് രോഗ വിമുക്തരായത്.