കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ബന്ദ് വ്യാഴാഴ്ച

Google Oneindia Malayalam News

ബാംഗ്ലൂര്‍: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് ബാംഗ്ലൂരില്‍ ബന്ദ്. ജൂലൈ 31 വ്യാഴാഴ്ചയാണ് കന്നഡ ചടുവാളി വാട്ടാള്‍ പക്ഷ ബാംഗ്ലൂരില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് പല സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വ്വീസുകളായ ആശുപത്രി, ആംബുലന്‍സ്, പാല്‍, കുടിവെള്ളം എന്നിവയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ് എന്ന് കന്നഡ ആക്ടിവിസ്റ്റും മുന്‍ എം എല്‍ എയുമായ വാട്ടാള്‍ നാഗരാജ് അറിയിച്ചു. സ്‌കൂളുകള്‍, സിനിമാ തീയറ്ററുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സോഫ്റ്റ് വെയര്‍ കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ബന്ദില്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

bangalore-child

മാറത്തഹള്ളിയിലെ വിബ്ജിയോര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത് നഗരത്തില്‍ വന്‍ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 22 കാരി യുവതി ഫ്രേസര്‍ ടൗണിലെ തിരക്കേറിയ സ്ഥലത്ത് വെച്ച് പീഡിപ്പിക്കപ്പെട്ടതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബന്ദ് പ്രമാണിച്ച് വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ദ് ദിവസം ഫ്രീഡം പാര്‍ക്കില്‍ നിന്നും റേസ് കോഴ്‌സ് റോഡിലെ മുഖ്യമന്ത്രിയുടെ വസതി വരെ പ്രതിഷേധ പ്രകടനം നടക്കും. വിധാന്‍ സൗധ വഴിയാണ് പ്രകടനം കടന്നുപോകുക. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടക്കുന്നതിനാല്‍ നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. സിറ്റി പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി തിങ്കളാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

English summary
Kannada organisations have called for a statewide bandh on Thursday July 31 to protest against increasing number of crime against women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X