കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു പോളിങ് തുടങ്ങി: നഗരത്തിലെ പ്രശ്‌നങ്ങള്‍ ഇവയാണ്....

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി) തിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്കാണ് പോളിങ് തുടങ്ങിയത്. ചാറ്റല്‍മഴ കാരണം പോളിങ് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിങ്. 198 വാര്‍ഡുകളിലായി 6733 വോട്ടിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. 71.8 ലക്ഷം വോട്ടര്‍മാര്‍ ബി ബി എം പി തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

മെട്രോ നഗരത്തിന്റെ വികസനവും പ്രാദേശിക വിഷയങ്ങളുമായിരിക്കും ഇത്തവണ ബി ബി എം പി തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാകുക. റോഡുകള്‍, കുടിവെള്ള ലഭ്യത, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയാണ് നഗരം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍. എന്തൊക്കെ ഘടകങ്ങളാകും സാധാരണക്കാരന്‍ വോട്ടുകുത്തുമ്പോള്‍ എന്ന് അന്വേഷിച്ച് വണ്‍ ഇന്ത്യ ടീം നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ ഇങ്ങനെയൊക്കെയാണ്...

ബിബിഎംപി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ 5000 രൂപ വരെയാണ് സ്ഥാനാര്‍ഥികള്‍ വാഗ്ദാനം ചെയ്യുന്നത്രെ. നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് ഇലക്ഷനിലും വരെ 3000 രൂപ വരെ ആളുകള്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബി ബി എം പി കൗണ്‍സിലറായാല്‍ കോടികളാണത്രെ ഇവര്‍ സമ്പാദിക്കുന്നത്

റോഡില്ലെങ്കില്‍ വോട്ടില്ല

റോഡില്ലെങ്കില്‍ വോട്ടില്ല

നോ റോഡ് നോ വോട്ട് എന്നതാണ് വണ്‍ ഇന്ത്യ മുന്നോട്ട് വെച്ച ക്യാംപെയ്‌നിന്റെ മുദ്രാവാക്യം. ബാംഗ്ലൂര്‍ നഗരത്തില്‍ എല്ലായിടത്തും ക്യാംപെയ്‌ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും ഈ ക്യാംപെയ്ന്‍ വൈറലായി മാറി.

റോഡില്‍ കുഴികള്‍ പാതാളങ്ങള്‍ പോലെ

റോഡില്‍ കുഴികള്‍ പാതാളങ്ങള്‍ പോലെ

ഓണം സീസണായത് കൊണ്ടാണൊ എന്നറിയില്ല, ബെംഗളൂരു നഗരത്തിലെ ചില റോഡുകളിലെ കുഴികള്‍ കണ്ടാല്‍ പാതാളം പോലെ തോന്നിക്കും. ഏത് നിമിഷമാണ് ഈ കുഴികള്‍ അപകടം സൃഷ്ടിക്കുക എന്നത് പ്രവചിക്കാന്‍ പോലും പറ്റില്ല. റോഡ് പോലും ഇട്ട് തരാത്ത ഭരണാധികാരികള്‍ക്ക് വോട്ടില്ല എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഒറ്റ സ്വരമായിരുന്നു.

റോഡ് ഉണ്ടാക്കുന്നത് മാത്രമല്ല പ്രശ്‌നം

റോഡ് ഉണ്ടാക്കുന്നത് മാത്രമല്ല പ്രശ്‌നം

കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ റോഡുകള്‍ ഉണ്ടാക്കുന്നത്. അത് ഞങ്ങള്‍ സമ്മതിക്കുന്നു. എന്നാല്‍ അത് മെയ്ന്റനന്‍സ് നടത്താനുള്ള താല്‍പര്യം കൂടി സര്‍ക്കാര്‍ കാണിക്കണം. കുഴികള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അത് മൂടണം. അല്ലാതെ അങ്ങനെ തന്നെ വിടരുത്.

ഇത് ഗാര്‍ബേജ് സിറ്റി

ഇത് ഗാര്‍ബേജ് സിറ്റി

വണ്‍ ഇന്ത്യയുടെ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം ആളുകളും പറയുന്നത് ബെംഗളൂരു നഗരം ഗാര്‍ഡന്‍ സിറ്റി എന്നത് മാറി ഒരു ഗാര്‍ബേജ് സിറ്റി ആയി മാറിയിട്ടുണ്ട് എന്നാണ്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതും വലിയ വെല്ലുവിളിയാണ്.

പുറത്തിറങ്ങാന്‍ പറ്റില്ല

പുറത്തിറങ്ങാന്‍ പറ്റില്ല

ലക്ഷക്കണക്കിന് വാഹനങ്ങളാണ് ബെംഗളൂരു നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നത്. സ്വകാര്യ വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും ഇതില്‍ പെടും. ഗോ ഗ്രീന്‍, ഇക്കോ ഫ്രണ്ട്‌ലി മുദ്രാവാക്യങ്ങള്‍ക്കിടയിലും പുകയും പൊടികളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

രാഷ്ട്രീയ മാനങ്ങള്‍ ഇങ്ങനെ

രാഷ്ട്രീയ മാനങ്ങള്‍ ഇങ്ങനെ

മെട്രോ നഗരമായ ബെംഗളൂരുവിലെ ഭരണം പിടിക്കാനായി ബി ജെ പിയും കോണ്‍ഗ്രസും ജനതാദളുമാണ് മത്സരരംഗത്തുള്ളത്. 198 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാറ്റിവെച്ച തിരഞ്ഞെടുപ്പ്

മാറ്റിവെച്ച തിരഞ്ഞെടുപ്പ്

ജൂലൈ 28നു തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ ആദ്യപ്രഖ്യാപനം. എന്നാല്‍ വാര്‍ഡ് പുനര്‍നിര്‍ണയത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുപ്രീം കോടതി സാവകാശം അനുവദിച്ചത്.

കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

ബി ബി എം പി തിരഞ്ഞെടുപ്പ് കഴിയുന്നത്ര നീക്കിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേ ബെംഗളൂരു നഗരത്തെ രണ്ടായി മുറിക്കാനായിരുന്നു സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പരിപാടി. എന്നാല്‍ ഈ നീക്കത്തിന് ഹൈക്കോടതി എതിര്‍ നിന്നു.

പുതിയ കൗണ്‍സില്‍ പറയട്ടെ

പുതിയ കൗണ്‍സില്‍ പറയട്ടെ

പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ബി ബി എം പി കൗണ്‍സിലിന്റെ കൂടി അനുമതിയോടെ മതി തീരുമാനം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം കോടതി നിര്‍ദേശിച്ചതിന് വിരുദ്ധമായി ഒക്ടോബര്‍ വരെയെങ്കിലും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകണം എന്നായിരുന്നു സിദ്ധരാമയ്യ സര്‍ക്കാരിന്റെ താല്‍പര്യം.

English summary
Aug 22, 2015 is going to mark the beginning of a 'new era' for the Namma city Bengaluru. People in the tech city will cast their votes on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X