കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ബൈക്ക് യാത്രക്കാരനെ ട്രാഫിക് പോലീസ് മര്‍ദ്ദിച്ചു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ബൈക്ക് യാത്രക്കാര്‍ക്കും മറ്റ് ഡ്രൈവര്‍മാര്‍ക്കും ട്രാഫിക്ക് പോലീസുകാരെ കുറിച്ച് ഒരുപാട് പരാതികളുള്ള സ്ഥലമാണ് ബെംഗളൂരു. ബൈക്കിന് കൈ കാണിച്ച് നിര്‍ത്തിച്ച ശേഷം എന്തെങ്കിലുമൊക്കെ പേര് പറഞ്ഞ് പണം തട്ടുന്നു എന്നാണ് പരാതികളില്‍ ഒന്ന്. ഇരുന്നൂറും മുന്നൂറും ഒക്കെ ആവശ്യപ്പെട്ട് ഒടുവില്‍ അമ്പത് അല്ലെങ്കില്‍ 20 രൂപ വരെ വാങ്ങിപ്പോകുന്നവര് ട്രാഫിക് പോലീസിന്റെ കൂട്ടത്തിലുണ്ട്. കൊടുക്കുന്ന പിഴയ്ക്ക് പലപ്പോഴും കാര്യമായ രസീതും കിട്ടില്ല.

ഐ ടി നഗരമായ ബെംഗളൂരുവില്‍ 31 കാരനായ എന്‍ജിനീയറാണ് ട്രാഫിക് പോലീസിനെതിരെ ഏറ്റവും ഒടുവില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ഡിക്കിന്‍സണ്‍ റോഡില്‍ വെച്ചാണത്രെ ഇയാള്‍ ട്രാഫിക് പോലീസുകാരുടെ പീഡനത്തിന് ഇരയായത്. പണം കൊടുത്ത് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് ബൈക്ക് കയറ്റിയിടുന്നതിനെയാണ് ഇയാളെ പോലീസ് പിടിച്ചത്.

traffic-police

ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസുകാര്‍ യുവാവിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നത്രെ. എഴുതാനുപയോഗിക്കുന്ന നോട്ട് പാഡും കയ്യിലുണ്ടായിരുന്ന വാക്കി ടോക്കിയും ഉപയോഗിച്ച് പോലീസ് തന്നെ അടിച്ചതായും ഇയാള്‍ പറയുന്നു. പോലീസിന്റെ മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് മുഖത്ത് കാര്യമായി പരിക്കേറ്റിട്ടുണ്ട്.

ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെതിരെ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറായ യുവാവിനെതിരെ പോലീസ് കോണ്‍സ്റ്റബിളും പരാതി നല്‍കിയിട്ടുണ്ട്. തന്റെ ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ യുവാവിനെതിരെ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.

English summary
A 31-year old man has alleged that he was abused and hit by a trafic cop while he was trying to park his bike in the 'Pay and Park' area on Dickenson Road on Saturday evening. The construction engineer said that cop came suddenly and started abusing him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X