കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിംഗിനായി തിക്കും തിരക്കും; ഫ് ളിപ്പ് കാര്‍ട്ടിന്റെ വെബ്‌സൈറ്റ് തകര്‍ന്നു

  • By Gokul
Google Oneindia Malayalam News

ബാംഗ്ലൂര്‍: നൂറുകോടി രൂപ വില്‍പ്പന ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍മാരായ ഫ് ളിപ്കാര്‍ട്ട് ഒക്ടോബര്‍ ആറിന് നടത്തിയ ബിഗ് ബില്യണ്‍ ഡേ യ്ക്കിടെ കമ്പനിയുടെ വെബ്‌സൈറ്റ് തകര്‍ന്നു. ഷോപ്പിംഗിനായി ഒട്ടേറെപേര്‍ ഒരേസമയം ഇരച്ചു കയറിയതാണ് വെബ്‌സൈറ്റിന് വിനയായത്. ഇതേ തുടര്‍ന്ന് ഏറെ സമയം കമ്പനി വില്‍പ്പന നിര്‍ത്തി വെയ്ക്കുകയായിരുന്നു.

ഒരു മാസത്തോളമായി ഒക്ടോബര്‍ ആറിന്റെ പരസ്യം നല്‍കാന്‍ തുടങ്ങിയിട്ട്. വമ്പിച്ച ഓഫറുകളുമായിട്ടായിരുന്നു കമ്പനിയുടെ പരസ്യം. ഒരു രൂപ മുതല്‍ മുകളിലോട്ടായിരുന്നു ഉല്‍പ്പനങ്ങളുടെ വില. പല സാധനങ്ങളും ഓഫര്‍ തുടങ്ങി മിനിറ്റുകള്‍ക്കിടയില്‍ വിറ്റുപോയതായി കമ്പനി അവകാശപ്പെടുന്നു. ഓര്‍ഡര്‍ ലഭിച്ച ഉല്‍പ്പന്നം ഉപഭോക്താവിലെത്താന്‍ 10,000 ജീവനക്കാരേയും സജ്ജരാക്കിയിട്ടുണ്ട്.

flipkart

സച്ചിന്‍ ബന്‌സാലും ബിന്നി ബന്‍സാലും ഫ് ളാറ്റ് നമ്പര്‍ 610 ല്‍ നിന്നുമാണ് ഫ് ളിപ് കാര്‍ട്ടിന് തുടക്കമിടുന്നത്. ഇതിന്റെ ഓര്‍മയ്ക്കായാണ് ഒക്ടോബര്‍ ആറിന് ഓഫറുകളുമായി ബിഗ് ബില്യണ്‍ ഡേ തെരഞ്ഞെടുത്തത്. പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍, ലാപ്‌ടോപ്പ്, തുടങ്ങി 70 വിഭാഗങ്ങളിലായിരുന്നു വില്‍പ്പന.

അതേസമയം, വില്‍പ്പന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ പല പ്രധാന ഉല്‍പ്പന്നങ്ങളും വിറ്റുതീര്‍ന്നതായി കാണിച്ചത് ഉപഭോക്താക്കളില്‍ സംശയത്തിനിടയാക്കി. ഫ് ളിപ്കാര്‍ട്ടിന്റെ ഓഫറുകള്‍ തട്ടിപ്പാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. വിറ്റു പോകാത്ത സാധനങ്ങള്‍ ഒഴിവാക്കുന്നതിനിടയില്‍ നല്ല ചില സാധനങ്ങള്‍ പേരിനുമാത്രം ഓഫര്‍ നല്‍കി ഉപഭോക്താക്കളെ സൈറ്റ് കബളിപ്പിക്കുകയാണെന്നും ചിലര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X