ബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് തരംഗം, തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവരെ കാണാത്ത കുതിപ്പ്, പ്രതീക്ഷ
ബെംഗളൂരു: കര്‍ണാടകത്തില്‍ ഇതുവരെ കാണാത്ത ഒരു ട്രെന്‍ഡാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷിക്കാവുന്ന കണക്കാണിത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന പല മണ്ഡലങ്ങളിലും തോല്‍ക്കുക എന്ന പതിവ് കോണ്‍ഗ്രസിന് കഴിഞ്ഞ ഏഴ് വര്‍ഷമായിട്ടുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന പല മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് ഇത്തവണ ഭരണം പിടിച്ചു.
അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള
ഈ ട്രെന്‍ഡ് മുമ്പൊന്നും ഇല്ലാത്തതാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ കോണ്‍ഗ്രസിന് ഏറ്റവും കരുത്ത് പകരുന്നതാണ് ഈ കണക്കുകള്‍. 2019ല്‍ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള 98 ശതമാനം സീറ്റിലും കോണ്‍ഗ്രസ് ബിജെപരിയോട് തോറ്റിരുന്നു.

കോണ്‍ഗ്രസ് 501 സീറ്റുകളാണ് കര്‍ണാടകത്തില്‍ നേടിയത്. ബിജെപി നേതാക്കളുടെ നിയമസഭാ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് തെളിഞ്ഞ് കണ്ടത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ബിജെപിയുടെ പല എംഎല്‍എമാരും തോല്‍ക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം കോട്ടയില്‍ അടക്കം ബിജെപി വന്‍ തോല്‍വി ഏറ്റുവാങ്ങി. ബൊമ്മൈയുടെ സ്വന്തം മണ്ഡലത്തില്‍ കോണ്‍ഗ്രസ് രണ്ടാം തവണയാണ് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്നത്. ജനപിന്തുണയില്ലാത്ത നേതാവാണ് ബസവരാജ് എന്ന് സിദ്ധരാമയ്യ പ്രചാരണം നടത്തുന്നുണ്ട്. അതിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഫലം വന്നത്.

നഗരമേഖലയിലുള്ള ബിജെപി ശക്തികേന്ദ്രങ്ങളില്‍ അമ്പരപ്പിക്കുന്ന വിധത്തിലാണ് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായത്. 58 തദ്ദേശ സ്ഥാപനങ്ങളിലായി 1184 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിലാണ് 501 സീറ്റ് കോണ്‍്ഗരസ് നേടിയത്. കനകഗിരി, ഹുങ്കുണ്ട്, ഹരിഹര്‍, നിപ്പനി, ഷിഗാവോ, നവല്‍ഗുണ്ട്, കാഗ്വാഡ്, അരബാവി, മുദ്ദേബിഹാല്‍, എന്നിവ ബിജെപി കോട്ടകളായിരുന്നു. ഇവിടെല്ലാം ബിജെപിയുടെ കൗണ്‍സിലര്‍മാരായിരുന്നു ഉണ്ടായിരുന്നത്. റയാബാഗ്, കിട്ടൂര്‍, സൗണ്ടത്തി, നിപ്പനി, കിട്ടൂര്‍ എന്നിവയും ബിജെപിയുടെ വാര്‍ഡുകളായിരുന്നു. പലയിടങ്ങളിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിലും നേട്ടം കൊയ്തത് കോണ്‍ഗ്രസാണ്. കിട്ടൂര്‍, അരബാവി എന്നിവിടങ്ങളില്‍ സ്വതന്ത്രരാണ് ബിജെപിയുടെ സീറ്റുകളെല്ലാം പിടിച്ചെടുത്തത്.

ഹോസ്‌പെട്ട് മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടുന്നതില്‍ തന്നെ പരാജയപ്പെട്ടു. വളരെ പ്രതീക്ഷയുള്ള കേന്ദ്രമായിരുന്നു ഇത്. സിരായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. ഒടുവില്‍ ചെറിയ മുന്‍തൂക്കം ബിജെപി നേടിയിട്ടുണ്ട്. ജെഡിഎസ്സ് നേതാവ് സത്യനാരായണയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് ഇവിടെ നാല് സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ ഭൂരിപക്ഷം ലഭിച്ചില്ല. ജെഡിഎസ്സിന്റെ പിന്തുണയില്ലാതെ ഇവിടെയാര്‍ക്കും ഭരിക്കാന്‍ സാധിക്കില്ല. അഞ്ച് നഗര മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ മൂന്നെണ്ണം ബിജെപി നേടിയെങ്കിലും രണ്ടെണ്ണം നഷ്ടമായി.

19 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപിയും കോണ്‍ഗ്രസും ഏഴെണ്ണം വീതം വിജയിച്ചു. ജെഡിഎസ്സിനൊപ്പം നാലെണ്ണത്തില്‍ ഭൂരിപക്ഷമില്ല. ജെഡിഎസ്സില്‍ ഒന്നില്‍ വിജയിച്ചു. 34 ടൗണ്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് 13 എണ്ണത്തില്‍ വിജയിച്ചു. ബിജെപി ഒന്‍പതെണ്ണത്തിലും വിജയിച്ചു. 12 ടൗണ്‍ പഞ്ചായത്തുകളില്‍ ഭൂരിപക്ഷമില്ല. അതേസമയം കോണ്‍ഗ്രസ് ബിജെപിയോട് തിരിച്ചടി നേരിട്ട സ്ഥലങ്ങളുമുണ്ട്. അനേകല്‍, കൊപ്പല്‍, ബസവന ബാഗേവാഡി, എന്നിവിടങ്ങളില്‍ ബിജെപിയാണ് മുന്നേറിയത്. മസ്‌കിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നതിലും ബിജെപിയോട് കോണ്‍ഗ്രസ് തോറ്റു. തവര്‍ഗര നഗര പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് സ്വതന്ത്രരുടെ പിന്തുണയോടെ ഇവിടെ അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ചെറിയ പട്ടണങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയതാണ് ബിജെപിക്ക് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇതെല്ലാം ബിജെപിയെ 2017ല്‍ അധികാരത്തില്‍ എത്തിച്ച കേന്ദ്രങ്ങളാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ദുര്‍ബലനാക്കുന്നതാണ് ഈ ഫലം. പാര്‍ട്ടിയുടെ കോട്ടകളായ ധാര്‍വാഡിലും ബെലഗാവിയിലും കോണ്‍ഗ്രസ് കുതിപ്പുണ്ടായി. യെഡിയൂരപ്പ പോയതോടെ ബിജെപിയുടെ അടിത്തറ ചോര്‍ന്നുവെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഡികെ ശിവകുമാറിന് വ്യക്തിപരമായി ഈ തിരഞ്ഞെടുപ്പ് വന്‍ നേട്ടമാണ് സമ്മാനിക്കുന്നത്. സിദ്ധരാമയ്യയുമായി ചേര്‍ന്ന് മുന്നോട്ട് പോകാനും അദ്ദേഹം ശ്രമിച്ചു. ജെഡിഎസ്സ് തകര്‍ന്ന് തരിപ്പണമാകുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷിയായി.
ചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കും