കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മ വൈഫൈ'; ബാംഗ്ലൂരില്‍ ഇനി ഫ്രീ ബ്രൗസിംഗ്

Google Oneindia Malayalam News

ബാഗ്ലൂര്‍: മെട്രോ നഗരമായ ബാംഗ്ലൂരില്‍ ഇനി വൈ ഫിയും സൗജന്യം. നേരത്തെ വന്‍ ഹോട്ടലുകളിലും കമ്പനികളിലും മാത്രമായി ഒതുങ്ങിയിരുന്ന ഫ്രീ വൈ ഫൈ ബാംഗ്ലൂരിലെ തെരുവുകളിലേക്കും എത്തിയിരിക്കുകയാണ്. നഗരത്തിന്റെ പ്രതാപമായ എം ജി റോഡ്, സി എം എച്ച് റോഡ് എന്നിവിടങ്ങളിലാണ് ഫ്രീ വൈ ഫൈ കിട്ടുക.

ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളായ കൊറമംഗല, യശ്വന്ത്പുരം, ശാന്തിനഗര്‍ എന്നിവിടങ്ങളിലും സൗജന്യ വൈ വൈ ലഭ്യമാണ്. നമ്മ വൈ ഫൈ എന്നാണ് പൊതുസ്ഥലങ്ങളിലും സൗജന്യമായി ബ്രൗസ് ചെയ്യാവുന്ന ഫ്രീ വൈ ഫൈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

Get Wi-Fi for free in MG road, Bangalore

സംസ്ഥാന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ വിഭാഗങ്ങളാണ് മെട്രോ നഗരത്തിലെ സൗജന്യ വൈ ഫൈ പദ്ധതിക്ക് പിന്നില്‍. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നും സൗജന്യ വൈ ഫൈ പൊതുസ്ഥലങ്ങളിലേക്കും എത്തിയിരിക്കുകയാണ് എന്ന് മന്ത്രി എസ് ആര്‍ പാട്ടീല്‍ നമ്മ വൈ ഫൈ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

512 കെ ബി പി എസാണ് നമ്മ വൈ ഫൈയുടെ സ്പീഡ്. 50 എം ബി അല്ലെങ്കില്‍ തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ വരെ ഓരോ ഉപഭോക്താവിനും നമ്മ വൈ ഫൈ ഉപയോഗിക്കാം. എം ജി റോഡിലും ബ്രിഗേഡിലും ഒരേസമയം 2000 ത്തോളം പേര്‍ക്ക് നമ്മ വൈ ഫൈയിലൂടെ കണക്ടഡാകാം. ഈ രണ്ട് സ്ഥലങ്ങളിലുമായ 23 ആക്‌സസ് പോയിന്റുകളാണ് ഉള്ളത്.

English summary
Get Wi-Fi for free in MG road, Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X