കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷാപ്പേടി: ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ വര്‍ദ്ധിക്കുന്നു

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പരീക്ഷക്കാലത്താണ് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍.നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം കര്‍ണാടകത്തില്‍ 500 ഓളം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നുണ്ട് .കര്‍ണാടകത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ബെംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ പ്രവണത റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുളളത്.

പരീക്ഷാ സമ്മര്‍ദ്ദമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.പരീക്ഷാ ഫലം വന്നതിനു ശേഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ആന്റി സൂയിസൈഡ് ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം നഗരത്തില്‍ കഴിഞ്ഞ മാസം ആറു പേര്‍ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ട് . ആറു പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.പരീക്ഷാ സമ്മര്‍ദ്ദം കാരണമാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളിലാണ് ആത്മഹത്യ നിരക്ക് വര്‍ദ്ധിക്കുന്നതെന്നും സി.ആര്‍.ടി സീനിയര്‍ മെമ്പര്‍ നാഗസിംഹ ജി റാവു പറഞ്ഞു.

suicide

പരീക്ഷാക്കാലമായാല്‍ ഇടവേളകള്‍ നല്‍കാതെ മണിക്കൂറുകളോളം കുട്ടികളെ പഠനത്തിനു നിര്‍ബന്ധിക്കുന്ന രക്ഷിതാക്കളുണ്ട്.ഇത് വിപരീത ഫലം മാത്രമാണ് നല്‍കുക.ചില കുട്ടികള്‍ക്ക് അത്രയും സമ്മര്‍ദ്ദം താങ്ങനുളള കരുത്തുണ്ടാവില്ലെന്നും നാഗസിംഹ പറഞ്ഞു. ഇത്തരം കുട്ടികളെ കൗണ്‍സെല്‍ ചെയ്യാന്‍ ആവശ്യത്തിനു കൗണ്‍സെലര്‍മാരില്ലെന്നതും പ്രധാന ന്യുനതയാണ്. എന്‍.സി.ആര്‍.ബി യുടെ കണക്കുകള്‍ പ്രകാരം 2013 ല്‍ 672 ഉം 2014 ല്‍ 570 ഉം വിദ്യാര്‍ത്ഥികള്‍ കര്‍ണാടകത്തില്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്

English summary
Horror of suicide is back to haunt students of Bengaluru during exam season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X