കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ അന്വേഷണമില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് രവികുമാറിന്റെ ബന്ധുക്കള്‍

  • By Gokul
Google Oneindia Malayalam News

ബെംഗളുരു: അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത യുവ ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണമില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് രവികുമാറിന്റെ മാതാപിതാക്കളായ കരിയപ്പയും ഗൗരമ്മയും മുന്നറിയിപ്പു നല്‍കി.

അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെ ഒരുതരത്തിലും വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. രവിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുന്നു. സിബിഐ അന്വേഷണം ഇല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ias-ravi

അതിനിടെ രവികുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യയാണെന്ന് സ്ഥിതീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ബലം പ്രയോഗിച്ചിതന്റെ പരിക്കുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

രവികുമാറിനെ ബെംഗളുരുവിലെ താമസസ്ഥലത്ത് തിങ്കളാഴ്ചയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊമേഴ്‌സ്യല്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിജിലന്‍സ് കമ്മീഷണറായിരുന്നു അദ്ദേഹം. മണല്‍, ഭൂ മാഫിയകള്‍ക്കെതിരെയും നികുതി വെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയെത്ത ഉദ്യോഗസ്ഥനായിരുന്നു രവികുമാര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നിഗമനം.

English summary
IAS officer DK Ravi's parents threaten suicide if their demands are not met
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X