ബിജെപി പട്ടിക പ്രഖ്യാപിച്ചു, ഷെട്ടാര്‍ പിണങ്ങി; വല്ലാതെ വേദനിപ്പിച്ചു, പറയുന്നത് ഇങ്ങനെ
ബെംഗളൂരു: ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ വിമത സ്വരം. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറാണ് പരസ്യമായി പ്രശ്‌നങ്ങള്‍ അറിയിച്ചിരിക്കുന്നത്ത തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് പോലും പാര്‍ട്ടി ഓഫര്‍ ചെയ്തില്ലെന്നും, അതൃപ്തിയുണ്ടെന്നും ഷെട്ടാര്‍ പറഞ്ഞു. താന്‍ ഉറപ്പായും മറ്റുള്ളവര്‍ക്ക് വേണ്ടി വഴി മാറി കൊടുക്കുമായിരുന്നുവെന്നും ഷെട്ടാര്‍ പറഞ്ഞു.
തന്നോട് വിളിച്ചിട്ട് പറഞ്ഞത്, നിങ്ങള്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കില്ലെന്നാണ്. അതില്‍ തീര്‍ച്ചയായും തനിക്ക് അതൃപ്തിയുണ്ട്. സീനിയര്‍ നേതാക്കളില്‍ നിന്നാണ് അങ്ങനൊരു സന്ദേശം ലഭിച്ചത്. താന്‍ സീനിയറാണെന്നും, മുന്‍ മുഖ്യമന്ത്രിയാണെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് വഴിമാറി കൊടുക്കണമെന്നാണ് അവര്‍ പറയുന്നതെന്നും ഷെട്ടാര്‍ പറഞ്ഞു.

ഷെട്ടാറിന്റെ പ്രതികരണത്തില്‍ നിന്ന് അദ്ദേഹം അതൃപ്തിയിലാണെന്ന് വ്യക്തമായിരുന്നു. മൂന്ന് ദശാബ്ദത്തോളമായി ഈ പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളുടെ തീരുമാനം തനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. അവര്‍ എന്നെ ഈ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം. രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് മുമ്പ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെങ്കില്‍ ഇക്കാര്യം ഞാന്‍ അംഗീകരിക്കുമായിരുന്നു.
അത് എനിക്ക് ബഹുമാനം തരുന്ന കാര്യമായിരുന്നു. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തിയതി രണ്ട് ദിവസം മാത്രം അപ്പുറത്തണാണ്. ഇങ്ങനൊരു തീരുമാനം എന്നെ വേദനിപ്പിക്കുന്നു. അവരോട് പറയാനുള്ളത്, ഞാന്‍ മത്സരിക്കുമെന്നാണ്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാനാവില്ല. ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നും ഷെട്ടാര്‍ ആവശ്യപ്പെട്ടു.
ഷെട്ടാറിന് മറ്റൊരു പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് സൂചന. എന്നാല്‍ തന്റെ സീനിയോറിറ്റിയോ, മുമ്പ് വഹിച്ചിരുന്ന പദവിയോ പാര്‍ട്ടി നോക്കിയില്ലെന്നാണ് ഷെട്ടാര്‍ പറയുന്നത്. തനിക്ക് അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല. മുന്‍ മുഖ്യമന്ത്രിയാണെന്ന പരിഗണനയും ലഭിച്ചില്ലെന്നാണ് ഷെട്ടാര്‍ പരാതിപ്പെടുന്നത്. 2012 ജൂലായ് മുതല്‍ 2013 മെയ് വരെ ഷെട്ടാര്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്നു.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
റവന്യൂ മന്ത്രിയായും, സ്പീക്കറായും ഷെട്ടാര്‍ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഷെട്ടാര്‍ പക്ഷേ ഉറപ്പ് പറഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യം അദ്ദേഹം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഹൂബ്ലി-ധാര്‍വാഡ് മണ്ഡലത്തിലെ എംഎല്‍എയാണ് അദ്ദേഹം. 2008 മുതല്‍ ഷെട്ടാര്‍ നിലനിര്‍ത്തുന്ന മണ്ഡലമാണിത്.
2018ല്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മഹേഷ് നാല്‍വാഡിനെ 21000 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് മത്സരിച്ച് കൂടാ എന്ന് നേതൃത്വത്തോട് ഞാന്‍ ചോദിച്ചു. എന്താണ് എനിക്കുള്ള കുറവ്. പാര്‍ട്ടി നടത്തിയ സര്‍വേയില്‍ 70 ശതമാനം എനിക്ക് അനുകൂല റിപ്പോര്‍ട്ടാണ് കിട്ടിയത്. ജനവികാരം എനിക്ക് അനുകൂലമാണ്. അഴിമതി ആരോണം എനിക്കെതിരെയില്ല. മറ്റ് ആരോപണങ്ങളൊന്നും ഇല്ല. അങ്ങനെയുള്ളപ്പോള്‍ സീറ്റ് എനിക്ക് തരുതുന്നതിന് തടസ്സമെന്താണെന്നും ഷെട്ടാര്‍ ചോദിച്ചു.












Click it and Unblock the Notifications