കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ കഴുത്തറുത്ത നിലയില്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ദക്ഷിണ ബെംഗളൂരുവിലെ ബന്നര്‍ഗട്ട റോഡിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഹോസ്റ്റല്‍ മുറിയിലെ ടോയ്‌ലറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാള്‍ നിതിന്‍ നാരായണന്‍ എന്ന 19കാരനായ വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിതിന്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ വൈകീട്ട് ആറരയോടെ നിതിന്റെ റൂംമേറ്റാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

1

ബാബ വംഗയ്ക്ക് പോലും പറ്റിയില്ല; അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കൃത്യമായി പ്രവചിച്ച് ജ്യോതിഷിബാബ വംഗയ്ക്ക് പോലും പറ്റിയില്ല; അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കൃത്യമായി പ്രവചിച്ച് ജ്യോതിഷി

കോഴിക്കോട് സ്വദേശിയാണ് നിതിന്‍. എഎംസി എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് നിതിന്‍. ഡിസംബര്‍ ഒന്നിനാണ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ചേര്‍ന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് നിതിന്റെ ക്ലാസുകള്‍ ആരംഭിച്ചത്.എന്നാല്‍ ഒരു ക്ലാസിലും ഇയാള്‍ ഹാജരായിരുന്നില്ല.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

വ്യാഴാഴ്ച്ച മുതല്‍ താന്‍ ക്ലാസില്‍ എത്തുമെന്ന് മുറിയില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥിയോട് ഇയാള്‍ പറഞ്ഞിരുന്നു. നിതിന്റെ റൂംമേറ്റ് കോളേജ് കഴിഞ്ഞ് ഷോപ്പിങിനായി പോയതായിരുന്നു. വൈകീട്ട് ആറരയ്ക്കാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. കുളിക്കാനായി ടോയ്‌ലറ്റ് തുറന്നപ്പോഴാണ് അത് അകത്ത് നിന്ന് പൂട്ടിയതാണെന്ന് മനസ്സിലായത്.

ഇതാ 3 ഭൂലോക സുന്ദരിമാര്‍, 3 കാമുകന്‍മാര്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണംഇതാ 3 ഭൂലോക സുന്ദരിമാര്‍, 3 കാമുകന്‍മാര്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം

കതകില്‍ മുട്ടി നോക്കിയെങ്കിലും മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ജനവാതില്‍ ഭാഗത്ത് കൂടെ നോക്കിയപ്പോഴാണ് ഇയാള്‍ ഞെട്ടിപ്പോയത്. നിതിന്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചു. ഇയാളാണ് ടോയ്‌ലറ്റിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നത്. എന്നാല്‍ അപ്പോഴേക്കും വിദ്യാര്‍ഥി മരിച്ചിരുന്നു.

പോലീസാണ് പിന്നീടുള്ള പരിശോധനയില്‍ നിതിന്റെ കഴുത്തറുത്താണ് മരിച്ചതെന്ന് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം അയച്ചിട്ടുണ്ട്. കുടുംബത്തെയും വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

നിതിന്റെ പിതാവ് ദുബായില്‍ ജോലി ചെയ്യുന്നയാളാണ്. ഇവരുടെ അമ്മാവനും മറ്റ് ബന്ധുക്കളും ഇന്നലെ വൈകീട്ട് ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല.

വീട്ടില്‍ നിന്ന് ആദ്യമായിട്ടാണ് നിതിന്‍ വിട്ടുനില്‍ക്കുന്നത്. ചിലപ്പോള്‍ അതിലൂടെ നിതിന്‍ വിഷാദത്തിന് അടിപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. യഥാര്‍ത്ഥ മരണകാരണം അതില്‍ നിന്നറിയാമെന്നാണ് വിലയിരുത്തല്‍.

English summary
karnataka: student from kerala found dead with throat slit in hostel room's bathroom in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X