കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു ഇനി സ്വര്‍ഗമല്ല; ഭൂമി വില ഇരട്ടിയാകും!

Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗരം, പൂന്തോട്ടങ്ങളുടെ നഗരം, പെന്‍ഷനായവരുടെ സ്വര്‍ഗം എന്നൊക്കെയാണ് ബെംഗളൂരുവിന് വിളിപ്പേര്. പെന്‍ഷനൊക്കെ ആയി വിശ്രമജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗം എന്നാണ് നഗരം പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഇനിയാരെങ്കിലും ബെംഗളൂരുവില്‍ സ്ഥലം വാങ്ങി വീട് വെച്ച് കഴിയാം എന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ കീശ കീറിപ്പോകും.

ഇപ്പോള്‍ത്തന്നെ ബെംഗളൂരുവിലെ ഭൂമിവില കേട്ടാലേ ഞെട്ടിപ്പോകുന്ന തരത്തിലാണ്. 30ഃ40 സൈറ്റ് അഥവാ 1200 സ്‌ക്വയര്‍ ഫീറ്റിന് വില നിലവില്‍ 50 ലക്ഷത്തിന് മുകളിലാണ്. മാര്‍ച്ച് 23 കഴിയുന്നതോടെ ഇത് ചുരുങ്ങിയത് 80 ലക്ഷത്തിലെങ്കിലും എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത നിര്‍മാണങ്ങള്‍ തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ രംഗത്തിറങ്ങുന്നതോടെയാണ് ഈ വര്‍ധനവ് ഉണ്ടാകുക.

banglore.

നഗരത്തിലാകമാനം 400 ലേഔട്ടുകളാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വില്‍പനയ്ക്ക് തയ്യാറാകുന്നത്. ബി ബി എ പിയില്‍ നിന്നും ഈ ലേ ഔട്ടുകള്‍ക്ക് ഇ കാത്തയും കിട്ടും. ഇതോടെ ഇത്രയും സൈറ്റുകളുടെ വില ഇരട്ടിയിലേക്ക് കുതിക്കുമെന്നാണ് കരുതുന്നത്. കെട്ടിടം കെട്ടിയ സൈറ്റുകളെക്കാള്‍ ഇത് വഴി ലാഭമുണ്ടാകുക വെറുതെ കിടക്കുന്ന സ്ഥലം ഉള്ളവര്‍ക്കാണ്.

ബൊമ്മനഹള്ളി, മഹാദേവപുര, ബത്രായണപുര, യെലഹങ്ക, ആര്‍ ടി നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം സ്ഥലം ഒരുപാടുണ്ടെങ്കിലും നഗരത്തില്‍ സ്ഥിതി ഇങ്ങനെയല്ല. പുതിയ പദ്ധതി വരുന്നതോടെ ബെംഗളൂരുവിലെ ഭൂമി വില പിടിച്ചാല്‍ കിട്ടില്ല എന്ന് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ നയീം നൂര്‍ പറയുന്നു. വില ഉയരുന്നതോടെ ഇടനിലക്കാരും രാഷ്ട്രീയക്കാരും പണം കൊയ്യും എന്നത് എടുത്തുപറയേണ്ട കാര്യമില്ല.

English summary
Land prices in Bengaluru may rise under new scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X