Get Updates
Get notified of breaking news, exclusive insights, and must-see stories!

6ഉം 9ഉം വയസ്സുള്ള കുട്ടികളെ കൊന്ന് പിതാവ് അഴുക്ക് ചാലില്‍ തള്ളി, സംഭവത്തിന് പിന്നില്‍...

ബെംഗളൂരു: കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി മൂലം പിതാവ് കുട്ടികളെ കൊന്ന് അഴുക്കു ചാലില്‍ തള്ളി. ശിവകുമാര്‍ വസന്ത ദമ്പതികളുടെ പവന്‍ കുമാര്‍(9), സിഞ്ചന(6) എന്നീ രണ്ട് കുട്ടികളാണ് പിതാവിന്റെ ക്രൂരകൃത്യത്തിന് ഇരയായത്.

കെപി അഗ്രഹാരയിലെ അഴുകു ചാലില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. വെള്ളിയാഴ്ച ശിവകുമാറിനൊപ്പം മഹേശ്വര ഹില്‍സിലേക്ക് കുട്ടികളെ കൊണ്ടു പോകുന്നു എന്നാണ് ഭാര്യയോട് പറഞ്ഞത്. ഞായറാഴ്ച തിരിച്ചെത്തിയ ശിവകുമാറിനൊപ്പം കുട്ടികളെ കാണാതായപ്പോഴാണ് പോലീസില്‍ അറിയിച്ചത്.

പിതാവിന്റെ ക്രൂരത

പിതാവിന്റെ ക്രൂരത


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പിതാവ് രണ്ട് കുട്ടികളെ കൊലപ്പെടുത്തി മൃതദേഹം അഴുകു ചാലില്‍ തള്ളി.

ശിവകുമാര്‍

ശിവകുമാര്‍


ചിക്‌പെറ്റില്‍ ബാഗ് കടയില്‍ ജോലിയ്ക്ക് ചെയ്യുകയാണ് ശിവകുമാര്‍. ഇയാളുടെ തുച്ഛമായ ശബളം കൊണ്ട് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് പറയുന്നത്.

കുടുംബം

കുടുംബം


ശുവകുമാര്‍ വാസന്തി ദമ്പതികളുടെ 9ഉം, 6ഉം വയസ്സുള്ള കുട്ടികളടങ്ങിയ ചെറിയ കുടുംബമായിരുന്നു ഇവരുടേത്. ഭാര്യ വാസന്തി വീട്ടു ജോലിക്ക് പോകുന്നുണ്ട്. വീടിനടുത്തുള്ള സ്‌കൂളില്‍ തന്നെയാണ് കുട്ടികള്‍ പഠിക്കുന്നത്

സംഭവ ദിവസം

സംഭവ ദിവസം

കുട്ടികളെ കൊലപ്പെടുത്തണമെന്ന് ശിവകുമാര്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അന്നേ ദിവസം കുട്ടികളെ ക്ലാസ്സില്‍ പറഞ്ഞയച്ചില്ല. വാസന്തി ജോലിക്ക് പോയ ശേഷം കുട്ടികളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ബാഗിലാക്കി അഴുക്ക് ചാലില്‍ തള്ളി.
ഭാര്യയോട് കള്ളം പറഞ്ഞു

ഭാര്യയോട് കള്ളം പറഞ്ഞു


വെള്ളിയാഴ്ച കുട്ടികളുമൊത്ത് മഹേശ്വര ഹില്‍സിലേക്ക് പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. സംഭവത്തിന് ശേഷം ഞായറാഴ്ച തിരിച്ചെത്തിയപ്പോള്‍ കുട്ടികള്‍ കൂടെയുണ്ടായിരുന്നില്ല. തുടര്‍ന്ന ബന്ധുക്കളാണ് പോലീസില്‍ അറിയിച്ചത്.

 അറസ്റ്റ്

അറസ്റ്റ്


പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് കുട്ടികളുടെ മൃതദേഹം ഇയാള്‍ തന്നെയാണ് കാണിച്ച് കൊടുത്തത്.

മാനസിക വൈകല്യം

മാനസിക വൈകല്യം

ശിവകുമാര്‍ മാനസിക വൈകല്യമുള്ള ആളാണ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+