Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പെല്ലിംഗ് തെറ്റിച്ച കുട്ടിയെ അടിച്ചു, ഇംഗ്ലീഷ് ടീച്ചര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സ്‌കൂള്‍ പ്രിന്‍സിപ്പാളും ഇംഗ്ലീഷ് അധ്യാപകനും അറസ്റ്റിലായി. കുട്ടികള്‍ക്കെതിരായ അധ്യാപകരുടെ അക്രമങ്ങള്‍ പെരുകുന്ന ബാംഗ്ലൂരില്‍ നിന്നുതന്നെയാണ് രണ്ട് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. വടക്കു പടിഞ്ഞാറന്‍ ബാംഗ്ലൂരിലെ പീനിയയില്‍ സ്‌പെല്ലിംഗ് തെറ്റിച്ച കുട്ടിയെ അടിച്ചതിനാണ് ഇംഗ്ലീഷ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച ഇംഗ്ലീഷ് അധ്യാപകന്‍ വെങ്കടേഷ് ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ കാലിലും കൈയ്യിലുമാണ് ഇയാള്‍ അടിച്ചത്. പെണ്‍കുട്ടി വീട്ടുകാരെ സംഭവം അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസം ചൊവ്വാഴ്ചയാണ് 12 വയസ്സുകാരനെ മര്‍ദിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റിലായത്.

bangalore-school-rape

ഹനുമന്ത് നഗറിലെ ഹൈ സ്‌കൂളിലാണ് 12 കാരനെ പ്രിന്‍സിപ്പാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ക്ലാസ് മുറയില്‍ വെച്ച് മറ്റൊരു കുട്ടിയുമായി വഴക്കിട്ടു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ശനിയാഴ്ചയാണ് സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാള്‍ അടിച്ചത്. വീട്ടിലെത്തിയ കുട്ടി ശരീരം വേദനിക്കുന്നു എന്ന് പറഞ്ഞു. മാതാപിതാക്കള്‍ പരിശോധിച്ചപ്പോള്‍ ദേഹം മൊത്തം അടിയേറ്റ് തടിച്ച പാടുകളായിരുന്നു.

കുട്ടിയെ കിംസ് ആശുപത്രിയില്‍ അ്ഡ്മിറ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ സ്‌കൂളിലെ ഭാവിയെക്കരുതി ഇവര്‍ സംഭവം ആരോടും പറയുകയോ പരാതിപ്പെടുകയോ ചെയ്തില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിക്ക് പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+