കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്: കര്‍ണാടകത്തിലെ ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് ഉപമുഖ്യമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് ആശങ്ക. ഈ സാഹചര്യത്തില്‍ ഐടി ജീവനക്കാര്‍ക്ക് കുറച്ച് മാസങ്ങള്‍ കൂടി വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍. ഐടി സ്ഥാപനങ്ങളിലെയും സോഫ്റ്റ് വെയര്‍ കമ്പനികളിലെയും ജീവനക്കാര്‍ക്ക് കുറച്ച് മാസം കൂടി വീടുകളില്‍ തുടര്‍ന്ന് ജോലിയെടുക്കാം. കോവിഡ് കുറച്ച് മാസങ്ങള്‍ കൂടി ഉണ്ടാവുമെന്നാണ് കരുതുന്നത്. അതുകൊണ്ട് കൂടുതല്‍ റിസ്‌കായിട്ടുള്ള മാര്‍ഗങ്ങള്‍ അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

1

മാര്‍ച്ച മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ ഐടി അനുബന്ധ സ്ഥാപനങ്ങളോടും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. കോവിഡ് പടരുന്നത് തടയാന്‍ ഇത്തരം വലിയ സ്ഥാപനങ്ങള്‍ അടച്ചിട്ട് വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതേസമയം ഐടി സ്ഥാപനങ്ങളോട് നേരത്തെ തന്നെ അവരുടെ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടില്ല.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നുണ്ടെന്ന് അശ്വന്ത് നാരായണ്‍ പറയുന്നു. പക്ഷേ ഇപ്പോഴും കൊവിഡ് മുക്തമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഐടി മേഖല കൊവിഡിനിടയിലും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. അവരുടെ സാങ്കേതിക വിദ്യയാണ് ഇത്രയും വലിയ ദുരിതത്തിന്റെ സമയത്ത് ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയത്. കര്‍ണാടകത്തിന്റെ സമ്പദ് ഘടന പിടിച്ച് നിന്നത് ഐടി മേഖലയുടെ മികവ് കൊണ്ട് മാത്രമാണ്.

അതേസമയം അവശ്യ സര്‍വീസുകളുടെ ഭാഗമായി എട്ട് ശതമാനത്തോളം ഐടി ജീവനക്കാര്‍ ഓഫീസുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്തനെന്ന് സ്വതന്ത്ര എംഎല്‍എയായ ശരത് പറഞ്ഞു. ഐടി മേഖലയിലെ നിര്‍മാണം താല്‍ക്കാലികമായി ഇടിഞ്ഞിരിക്കുകയാണ്. അനുബന്ധ മേഖലകളായ കാരുകള്‍, ബസുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഐടി മേഖലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇവിടെയുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ എത്തിയാല്‍ മാത്രമേ ഇവര്‍ക്ക് ഗുണമുണ്ടാകൂ. ഇവരുടെ വ്യാപാരവും ഇടിഞ്ഞു. വരുമാനം ഇവര്‍ക്ക് നിലച്ച അവസ്ഥയാണെന്നും ശരത് പറഞ്ഞു. യുഎസ്സില്‍ പ്രമുഖ കമ്പനികളായ ആമസോണും ഗൂഗിളും അടുത്ത വര്‍ഷം ജൂണ്‍ വരെ വര്‍ക്ക് ഫ്രം ഹോം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
work from home will continue for some more months for it employees says karnataka deputy cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X