വാട്‌സ് ആപ്പില്‍ മോദി വിരുദ്ധത; 5പേര്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ വാട്‌സ് ആപ്പിലൂടെ നരേന്ദ്ര മോദി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇവരെ ബാംഗ്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നാലുപേരെ ഞായറാഴ്ച വിട്ടയച്ചു. ഒരാളെ ബെല്‍ഗാം പോലീസിന് കൈമാറി. ഭട്കലില്‍ എം ബി എ വിദ്യാര്‍ഥിയായ സയിദ് വഖാറാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
വിവാരാവകാശ പ്രവര്‍ത്തകനായ ജയന്ത് മുകുന്ദിന്റെ പരാതിയിലാണ് നടപടി. മെയ് പതിനാറിനാണ് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ പരാമര്‍ശം ഇവര്‍ വാട്‌സ് അപ്പിലൂടെ നടത്തിയത്. ബെല്‍ഗാമിലാണ് ഇയാള്‍ പരാതി നല്‍കിയത്. ബാംഗ്ലൂരില്‍ വെച്ചാണ് വിദ്യാര്‍ഥികളുടെ സംഘത്തെ അറസ്റ്റ് ചെയ്തത്.

നരേന്ദ്ര മോദിയുടെയും മറ്റ് മുതിര്‍ന്ന ബി ജെ പി നേതാക്കളുടെയും ചിത്രമാണ് ഇവര്‍ പ്രചരിപ്പിച്ചത്. മോദിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതായാണ് ചിത്രം. എല്‍ കെ അദ്വാനി സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ്, മേനക ഗാന്ധി, വരുണ്‍ ഗാന്ധി എന്നിവരും ചിത്രത്തിലുണ്ട്. തെറ്റുകാരനായ നേതാവ് ഒരിക്കലും ജയിക്കില്ല, ഇതാണവരുടെ അന്ത്യകര്‍മം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത് എന്നും മുകുന്ദ് പരാതിയില്‍ പറഞ്ഞു.
ചിത്രം കണ്ട മുകുന്ദ് ബി ജെ പി നേതാക്കളെ വിവരം അറിയിച്ചു. ഒപ്പം പോലീസ് സൂപ്രണ്ടിന് പരാതിയും നല്‍കി. തനിക്ക് ഒരു പ്രാവശ്യം ഈ സന്ദേശം കിട്ടി എന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ ഫേസ്ബുക്കില്‍ മോദി വിരുദ്ധ സന്ദേശം പ്രചാരിപ്പിച്ച ഒരാളെ ഗോവയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ ടി നിയമത്തിന്റെ അറുപത്താറാം വകുപ്പ് പ്രകാരമാണ് ഈ അറസ്റ്റുകള്‍.












Click it and Unblock the Notifications