അതു കൊള്ളാം, എയര്‍ടെല്‍ 18 ജിബി വെറുതേ തരും, എന്തു ചെയ്യണം..?

  • Posted By: നിള
Subscribe to Oneindia Malayalam

ടെലിഫോണ്‍ കമ്പനികളുടെ ഓഫര്‍ മാമാങ്കം തുടരുന്നു. ജിയോയെ കടത്തി വെട്ടാന്‍ പതിനെട്ടടവും പയറ്റുകയാണ് വിവിധ മൊബൈല്‍ കമ്പനികള്‍. ഏറ്റവുമൊടുവില്‍ ഓഫര്‍ മേളയുമായി രംഗത്തെത്തിയിരിക്കുന്നത് എയര്‍ടെല്‍ ആണ്. ഐഡിയ, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്. ജിയോയെ വെല്ലാന്‍ സാധ്യമായ വഴികളെല്ലാം പരീക്ഷിക്കുകയാണ് ലക്ഷ്യം.

ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ മേള, ചാകര!! പകുതി വിലക്ക് ഫോണ്‍, 90 ശതമാനം വരെ ഡിസ്‌കൗണ്ട്!!

എയര്‍ടെല്‍ 18 ജിബി വെറുതേ തരുന്നു എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്നത്. എന്താണ് ഈ ഓഫര്‍? എങ്ങനെയാണ് ഈ ഓഫര്‍? കൂടുതലറിയാം...

18 ജിബി, അതും വെറുതെയോ..?

18 ജിബി, അതും വെറുതെയോ..?

ഡാറ്റ വെറുതേ തരാന്‍ എയര്‍ടെല്‍ എന്താ ജിയോയാണോ..? എന്നാല്‍ എല്ലാവര്‍ക്കും ഈ ഓഫര്‍ ഇല്ല എന്നുള്ളതാണ് സത്യം. എയര്‍ടെല്‍ ക്ലിയര്‍ ടാക്‌സുമായി സഹകരിച്ച് വാണിജ്യ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ എയര്‍ടെല്‍ ലഭ്യമാക്കുന്നത്.

എന്തു ചെയ്യണം

എന്തു ചെയ്യണം

18 ജിബി സൗജന്യ ഡാറ്റ ലഭിക്കാന്‍ ക്ലിയര്‍ ടാക്‌സിന്റെ ജിഎസ്ടി സോഫ്റ്റ്‌വെയര്‍ വേണം. ഇതിന് പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഇല്ല. എയര്‍ടല്‍ കോര്‍പ്പറേറ്റ് കണക്ഷന്‍ ഡിവൈസ് വഴി 18 ജിബി ഇവര്‍ക്ക് സൗജന്യമായി ലഭിക്കും. 2018 മാര്‍ച്ച് 31 വരെയാണ് എയര്‍ടെലിന്റെ സൗജന്യ 18 ജിബി ഓഫര്‍.

 സംശയമുള്ളവര്‍ക്ക്

സംശയമുള്ളവര്‍ക്ക്

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കെല്ലാവര്‍ക്കും പുതിയതായി ലോഞ്ച് ചെയ്ത ജിഎസ്ടി അഡ്വാന്റേജ് ഹെല്‍പ് ഡസ്‌കിന്റെ സഹായം ലഭിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ് ജിഎസ്ടി ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. എയര്‍ടെലിന്റെ വാണിജ്യ ഉപഭോക്താക്കള്‍ക്കായി ജിഎസ്ടി ബാങ്ക് എന്ന സേവനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

മറ്റ് ഓഫറുകള്‍

മറ്റ് ഓഫറുകള്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റ് ഓഫറുകളും എയര്‍ടെല്‍ അടുത്ത ദിവസങ്ങളില്‍ അവതരിപ്പിച്ചിരുന്നു. 5 രൂപ,8രൂപ, 15 രൂപ, 40 രൂപ, 349 രൂപ, 399 രൂപ എന്നിങ്ങനെയാണ് എയര്‍ടെല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ആകര്‍ഷകമായ മറ്റ് ഓഫറുകള്‍.

5 രൂപയുടെ പ്ലാന്‍

5 രൂപയുടെ പ്ലാന്‍

നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക. ഏഴ് ദിവസമാണ് വാലിഡിറ്റി. എന്നാല്‍ 4ജി സിം അപ്‌ഗ്രേഡ് ചെയ്തവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. ഓഫര്‍ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകുകയുമില്ല.

8 രൂപക്ക്

8 രൂപക്ക്

8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി.

349

349

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, വോയിസ് കോളിങ്ങ്, 28ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. 1ജിബി ആണ് പ്രതി ദിന ലിമിറ്റ്.

399

399

എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

149

149

149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

40 രൂപ

40 രൂപ


40 രൂപയുടെ പ്ലാനില്‍ 35 രൂപ ടോക്ക് ടൈമാണ് ലഭിക്കുക. അതും അണ്‍ലിമിറ്റഡ് വാലിഡിറ്റിയില്‍.

60 രൂപ

60 രൂപ

60 രൂപയുടെ പ്ലാനില്‍ 58 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക. ഈ പ്ലാനിലും വാലിഡിറ്റി അണ്‍ലിമിറ്റഡ് ആണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Airtel offers 18GB free data for small businesses; here is how to get it

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്