Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍കിട നിക്ഷേപ സാധ്യതകള്‍ തേടി യുഎഇ സംഘം ഇന്ത്യയിലേക്ക്‌

അബുദാബി: രാജ്യത്ത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് ചിലര്‍ അസഹിഷ്ണുതയെന്ന കുപ്രചാരണം നടത്തുന്നതെന്നും ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി അഭിപ്രായപ്പെട്ടു. യുഎഇ യില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അടിസ്ഥാന മേഖലയിലും ഉല്‍പാദന മേഖലയിലും കൂടുതല്‍ നിക്ഷേപങ്ങളിറക്കാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ തയ്യാറാണെന്നും അത്തരത്തില്‍ ഇന്ത്യയിലെത്തുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് ഇന്ത്യയെ കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കേള്‍പ്പിക്കുകയാണ് വേണ്ടത്. അത്തരം കാര്യങ്ങള്‍ അവരില്‍ ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കാന്‍ കാരണമാകുമെന്നും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ സഹായകരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

arunjaitley

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള തുടര്‍ചര്‍ച്ചകള്‍ക്കായി യുഎഇ ല്‍ നിന്നുള്ള ഉന്നത സംഘം വരും ദിവസം ഇന്ത്യയിലെത്തുന്നുണ്ട്. യുഎഇ ഭരണകര്‍ത്താക്കളുമായുള്ള ചര്‍ച്ചയിലും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്കായി അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് ചീഫും ഹയര്‍ കോര്‍പറേഷന്‍ ഫോര്‍ സ്‌പെഷലൈസ്ഡ് എക്കണോമിക് സോണ്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും അരുണ്‍ ജെയ്റ്റിലി അറിയിച്ചു.

യുഎഇഇന്ത്യ വ്യാപാര നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. യുഎഇ യുമായി വര്‍ഷങ്ങളായുള്ള ചരിത്ര ബന്ധമുള്ളത് കൊണ്ടു തന്നെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദ്യഡമാക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+