കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ളാക്ക് ബെറി വാങ്ങിയത് ഇന്ത്യക്കാരന്‍

  • By Meera Balan
Google Oneindia Malayalam News

ഒട്ടാവ: സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ളാക്ക് ബെറിയെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എന്ന സ്ഥാപനം വാങ്ങുന്നു. 29,000 കോടി രൂപയ്ക്കാണ് ബളാക്ക്‌ ബെറിയെ ഫെയര്‍ഫാക്‌സ് ഏറ്റെടുക്കുന്നത്. ഏറ്റവും വലിയ പ്രത്യകതകളില്‍ ഒന്ന് ഫെയര്‍ഫാക്‌സ് എന്ന സ്ഥാപനത്തിന്റെ സിഇഒ ഇന്ത്യക്കാരനായ പ്രേം വത്സയാണ്. ചുരുക്കത്തില്‍ ബ്ളാക്ക് ബെറിയും ഇന്ത്യക്കാരന്റെ കൈയ്യിലെത്തി.

Black Berry

നിലവില്‍ പത്ത് ശതമാനം ഷെയര്‍ ഫെയര്‍ഫാക്‌സിന് ബ്ളാക്ക് ബെറിയിലുണ്ട്. ഇതിന് പുറമെ ബാക്കിയുള്ള ഒരോ ഷെയറിനും ഒന്‍പത് ഡോളര്‍ നല്‍കിയാണ് വില്‍പ്പന. ബോഡ് അംഗങ്ങളെല്ലാം നടപടിയോട് സഹകരിയ്ക്കണമെന്ന ബ്ളാക്ക് ബെറിയിലെ ഉന്നതര്‍ ഇതിനോടകം തന്നെ വ്യക്തമാക്കി. നവംബര്‍ നാലോട് കൂടി തന്നെ ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കും.

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് നേരിടുന്ന മത്സരങ്ങളെ അതിജീവിയ്ക്കുന്നതില്‍ ബ്ളാക്ക് ബെറി ബുദ്ധിമുട്ടുകയാണ്. ഈ വര്‍ഷം പുറത്തിറക്കിയ മോഡലുകള്‍ക്കും വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തൊഴിലാളികളില്‍ നിന്ന് 40 ശതമാനത്തോളം പേരെ ഒഴിവാക്കുകയാണെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണരംഗത്തേയ്ക്ക 2007 ല്‍ ആപ്പിള്‍ കടന്ന് വന്നതോടെയാണ് മത്സരം ശക്തമാകുന്നത്.

ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ സ്ഥാപകന്‍ പ്രേം വത്സ ജനിച്ചത് 1950 ല്‍ ഹൈദരാബാദിലാണ്. ഐടിഐയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗിന് ശേമാണ് അദ്ദേഹം കാനഡയിലെത്തുന്നത്. ഒന്റാരിയോ സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയെ നേടി. 1987 ലാണ് അദ്ദേഹം ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഈ ഹൈദരാബദുകാരന്റെ കൈകളില്‍ ബ്ളാക്ക് ബെറി സുരക്ഷിതമായിരിയ്ക്കുമോ എന്ന കാത്തിരുന്നു കാണാം.

English summary
BlackBerry announced Monday it agreed to a $4.7 billion buyout by a consortium of investors who plan to take the struggling Canadian smartphone maker private
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X