കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെസോസിനെ കാതങ്ങള്‍ പിറകിലാക്കി മസ്‌ക്! ഒന്നാം മ്പര്‍ കോടീശ്വരന്‍... പത്തില്‍ നിന്ന് പുറത്തായി അംബാനി

Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരെന്ന ചോദ്യത്തിന് സ്ഥിരമായി ഒരു ഉത്തരം നല്‍കാന്‍ കഴിയുകയില്ല. ഓഹരി വിപണിയിലെ കുതിപ്പുകളും ചാഞ്ചാട്ടങ്ങളും എല്ലാം ആ കണക്കുകളെ സ്വാധീനിച്ചുകൊണ്ടേയിരിക്കും. എന്നാലും കുറേയേറെ കാലം ലോക സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തിരുന്നവര്‍ ഉണ്ട്. പക്ഷേ, അന്നൊന്നും ചിത്രത്തിലേ ഉണ്ടാകാത്ത ഒരാള്‍ പെട്ടെന്നങ്ങ് ലോകസമ്പന്നന്‍ ആയാല്‍ എങ്ങനെയുണ്ടാകും.

പൊളിച്ചു, തകർത്തു, തിമിർത്തു! ഒന്നും പറയാനില്ല ! ബിറ്റ്‌കോയിനെ കുറിച്ച് ചോദിച്ചാൽ ഇങ്ങനെ പറയേണ്ടി വരുംപൊളിച്ചു, തകർത്തു, തിമിർത്തു! ഒന്നും പറയാനില്ല ! ബിറ്റ്‌കോയിനെ കുറിച്ച് ചോദിച്ചാൽ ഇങ്ങനെ പറയേണ്ടി വരും

അങ്ങനെ ആയിരുന്നു ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ വരവ്. 2021 ജനുവരിയില്‍ ആയിരുന്നു ആദ്യമായി മസ്‌ക് ലോകസമ്പരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. അതിന് ശേഷവും ആ സ്ഥാനം മസ്‌കിനെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു...

1

ബ്ലൂംബെര്‍ഗിന്റെ ഏറ്റവും ഒടുവിലത്തെ ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ഇലോണ്‍ മസ്‌ക് ആണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 242 ബില്യണ്‍ ഡോളറാണ് മസ്‌കിന്റേതായി കണക്കാക്കപ്പെടുന്ന ആസ്തി. ഏറ്റവും ഒടുവില്‍ സ്വന്തം ആസ്തിയിലേക്ക് ഒരു 373 മില്യണ്‍ ഡോളര്‍ കൂടി മസ്‌ക് ചേര്‍ത്തിട്ടുണ്ട്. 2012 ല്‍ മാത്രം ഫോര്‍ബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ ഇടം നേടിയ ഒരാളാണ് ഇലോണ്‍ മസ്‌ക് എന്നത് കൂടി ഓര്‍ക്കേണ്ടതാണ്.

2

ഇലോണ്‍ മസ്‌ക് ലോകശ്രദ്ധയാകര്‍ഷിക്കുന്നത് 2002 ല്‍ ആയിരുന്നു. അന്ന് 165 മില്യണ്‍ ഡോളറിന് ആണ് അദ്ദേഹം സ്വന്തം സ്ഥാപനമായ പേപാല്‍ ഇ-ബേയ്ക്ക് വില്ഡക്കുന്നത്. എന്നിട്ടും ഒരുദശാബ്ദം കാത്തിരിക്കേണ്ടി വന്നു ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടാന്‍. 2020 ന്റെ തുടക്കത്തില്‍ മസ്‌കിന്റെ ആസ്തി മൂല്യം 27 ബില്യണ്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍ ആ വര്‍ഷം അവസാനിക്കുമ്പോഴേക്കും 150 ബില്യണിലേക്ക് ആസ്തിമൂല്യം എത്തുകയും ചെയ്തു. ടെസ്ലയില്‍ 20 ശതമാനം ഓഹരികളാണ് മസ്‌കിനെ ഇതിന് സഹായിച്ചത്. 2020 നവംബറില്‍ തന്നെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മറികടന്ന് സമ്പന്ന പട്ടികയില്‍ മൂന്നാമതെത്തി. അതിന് ശേഷം മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനവും കൈയ്യടക്കി.

3

നേരത്തേ സൂചിപ്പിച്ചതുപോലെ, ടെസ്ല ഓഹരികളായിരുന്നു ഇലോണ്‍ മസ്‌കിനെ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കൊണ്ടുപോയത്. ഇതിനിടെ വമ്പന്‍ തിരിച്ചടികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ടെസ്ലയ്ക്ക് ഓഹരി വിപണിയില്‍ ഇടിവ് സംഭവിച്ചപ്പോള്‍ മസ്‌കിന്റെ ആസ്തിമൂല്യവും കുത്തനെ ഇടിഞ്ഞു. 2020 സെപ്തംബറില്‍ ഇത് 16.3 ബില്യണിലേക്ക് ഇടിഞ്ഞു എന്ന് പറയുമ്പോള്‍ തന്നെ, അത് എത്രത്തോളം വലുതായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്. ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റ ദിന ഇടിവായും അത് രേഖപ്പെടുത്തപ്പെട്ടു.

4

2021 ജനുവരിയില്‍ ആയിരുന്നു എലോണ്‍ മസ്‌ക് ശരിക്കും ചരിത്രം സൃഷ്ടിച്ചത്. അതുവരെ, സമ്പന്ന പട്ടികയില്‍ എതിരാളികളില്ലെന്ന് കരുതിപ്പോന്ന ആമസോണ്‍ സ്ഥാപനകന്‍ ജെഫ് ബെസോസിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു അത്. 185 ബില്യണ്‍ ഡോളര്‍ ആയിരുന്നു അപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി. എന്തായാലും അധികനാള്‍ ആ സ്ഥാനത്ത് തുടരാന്‍ മസ്‌കിന് സാധിച്ചില്ല. തൊട്ടടുത്ത മാസം തന്നെ ജെഫ് ബെസോസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ടെസ്ല ഓഹരികള്‍ എത്രത്തോളം ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യത്തെ സ്വാധീനിക്കുന്നു എന്നത് ഒരിക്കല്‍ കൂടി വെളിപ്പെടുകയും ചെയ്തു.

5

2021 സെപ്തംബര്‍ എത്തിയപ്പോള്‍ വീണ്ടും ടെസ്ല ഓഹരികള്‍ കുതിച്ചുകയറാന്‍ തുടങ്ങി. അങ്ങനെ ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യം 200 ബില്യണ്‍ ഡോളര്‍ മറികടന്നു. മുമ്പൊരിക്കല്‍ ജെഫ് ബെസോസും ഇതേ നാഴികക്കല്ല് പിന്നിട്ടിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. എന്തായാലും 2021 സെപ്തംബര്‍ 27 ന്, ലോകത്തിലെ ഒന്നാം നമ്പര്‍ കോടീശ്വരന്‍ ആയി ഇലോണ്‍ മസ്‌കിനെ ഫോര്‍ബ്‌സ് പ്രഖ്യാപിച്ചു. ഇപ്പോള്‍ മസ്‌കിന്റെ ആസ്തിമൂല്യം 242 ബില്യണ്‍ ഡോളര്‍ ആണ്.

6

2017 മുതല്‍ ലോകസമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം കൈവശം വച്ചിരുന്ന ആളാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ബില്‍ ഗേറ്റ്‌സിനെ മറികടന്നായിരുന്നു ബെസോസ് ഈ നേട്ടം കൈവരിച്ചത്. എന്നാലിപ്പോള്‍, ബെസോസിനും ഒന്നാം സ്ഥാനം തുടര്‍ച്ചയായി നഷ്ടപ്പെടുകയാണ്. ജെഫ് ബെസോസിന്റെ ഇപ്പോഴത്തെ ആസ്തിമൂല്യം 197 ബില്യണ്‍ ഡോളര്‍ ആണ്. ഇലോണ്‍ മസ്‌കിനേക്കാളും 45 ബില്യണ്‍ ഡോളര്‍ കുറവ്. ഒരു വര്‍ഷം കൊണ്ട് ജെഫ് ബെസോസിന്റെ ആസ്തിമൂല്യത്തില്‍ 7 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇതിന്റെ പത്തിരട്ടിയാണ് മസ്‌ക് ഒരു വര്‍ഷം കൊണ്ട് നേടിയത് എന്നും ശ്രദ്ധിക്കണം. മൂന്നാം സ്ഥാനത്തുള്ള ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ ആസ്തിമൂല്യം 163 ബില്യണ്‍ ഡോളര്‍ ആണ്.

7

മുന്‍ ലോക സമ്പന്നനായ , മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ് നിലവിലെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ ആസ്തിമൂല്യം 133 ബില്യണ്‍ ഡോളര്‍ ആണ്. ഒരു വര്‍ഷം കൊണ്ട് 962 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ വര്‍ദ്ധനയുണ്ടായിട്ടുള്ളത്. അഞ്ചാം സ്ഥാനക്കാരന്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ്. 127 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യം. അടുത്തിടെ ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും എല്ലാം നേരിട്ട സാങ്കേതിക തകരാര്‍ സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യത്തെ ബാധിച്ചിരുന്നു. ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ് ആണ് സക്കര്‍ബര്‍ഗിനും താഴെ ആറാം സ്ഥാനത്തുള്ളത്. 126 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിമൂല്യം.

8

സ്ഥിരമായി ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ ആദ്യപത്തില്‍ ഇടം നേടിക്കൊണ്ടിരുന്ന ആളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നും റിലയന്‍ ഇന്‍ഡസ്ട്രീസ് ഉടമയും ആയ മുകേഷ് അംബാനി. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണ്. 102 ബില്യണ്‍ ഡോളര്‍ ആണ് ആസ്തിമൂല്യം. ഒരു വര്‍ഷം കൊണ്ട് 25.6 ബില്യണ്‍ ഡോളറിന്റെ മുന്നേറ്റമാണ് മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുള്ളത്.

Recommended Video

cmsvideo
Mukesh ambani and family got life threat letter
9

ആദ്യ പതിനഞ്ച് പേരുടെ പട്ടികയെടുത്താല്‍, അതില്‍ ഒരു ഇന്ത്യക്കാരന്‍ കൂടിയുണ്ട്. ഗുജറാത്തില്‍ നിന്നുള്ള ഗൗതം അദാനിയാണത്. 77.6 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തിമൂല്യം. ഒരു വര്‍ഷം കൊണ്ട് അദാനിയുടെ ആസ്തിയില്‍ 43.8 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണുണ്ടായത്. ഇക്കാര്യത്തില്‍ ഇലോണ്‍ മസ്‌കിനും ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് അദാനി.

English summary
Bloomberg Billionaire Index: Elon Musk tops the list with 242 billion dollars, Jeff Bezos far behind. Indian Billionaire Mukesh Ambani excluded from top 10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X