കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

80% കോള്‍ ചാര്‍ജ് കുറച്ച് ബിഎസ്എന്‍എല്‍, ഉടന്‍ തന്നെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളാകൂ..

  • By Neethu
Google Oneindia Malayalam News

ദില്ലി: ഉപഭോക്താകളെ വര്‍ധിപ്പിക്കാനുള്ള തിടുക്കത്തിലാണ് ബിഎസ്എന്‍എല്‍. പുതിയ ഉപഭോക്താകള്‍ക്ക് 80% കോള്‍ ചാര്‍ജ് കുറച്ചാണ് പുതിയ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ട് മാസത്തേക്ക് കോള്‍ ചാര്‍ജുകള്‍ 80% കുറവായിരിക്കും.

പുതിയ ഉപഭോക്താകളെ ലക്ഷ്യം വച്ചാണ് ഓഫറുകള്‍ നവീകരിച്ചതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രിവാസ്തവ പറഞ്ഞു. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ 36 രൂപയുടെ പ്ലാന്‍ വൗച്ചറില്‍ മൂന്ന് സെക്കന്റിന് 1 പൈസ എന്ന നിരക്കിലും ഡാറ്റയ്ക്ക് മൂന്ന് സെക്കന്റിന് 2 പൈസ എന്ന നിരക്കിലും ഈടാക്കും.

bsnl

37 രൂപയുടെ പ്ലാന്‍ വൗച്ചറില്‍ ഒരു മിനിട്ടിന് 10 പൈസയും ഡാറ്റയ്ക്ക് ഒരു മിനിട്ടിന് 30 പൈസയുമാണ് ചാര്‍ജ് ചെയ്യുന്നത്. 36 രൂപയുടെ വൗച്ചറുകള്‍ സെക്കന്റ് പ്ലാനിനും 37 രൂപയുടെ വൗച്ചര്‍ മിനിട്ട് പ്ലാനിനുമാണ് ഒരിക്കിയിരിക്കുന്നത്. ഇത് നിലവിലുള്ള ഉപഭോക്താകള്‍ക്കും ലഭ്യമാണ്.

ബിഎസ്എന്‍എല്‍ ഉപഭോക്താകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

English summary
BSNL cuts mobile call rates by 80 per cent for new customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X