ജിഎസ്ടി: ജൂലൈ 24 മുതല്‍ ഇന്‍വോയ്സ് അപ് ലോഡ് ചെയ്യ​ണം, വ്യാപാരികള്‍ക്ക് നിര്‍ദേശവുമായി ജിഎസ്ടിഎന്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ വ്യാപാരികള്‍ക്ക് പുതിയ നിര്‍ദേശവുമായി ജിഎസ്ടി കൗണ്‍സില്‍. ജൂലൈ ഒന്നിന് ശേഷമുള്ള വില്‍പ്പനയുടെയും വാങ്ങിയ വസ്തുക്കളുടേയും ഇന്‍വോയ്സ് ജൂലൈ 24 മുതല്‍ ജിഎസ്ടി നെറ്റ് വര്‍ക്കില്‍ അപ് ലോ‍ഡ് ചെയ്യാനാണ് നിര്‍ദേശം. ജൂലൈ ഒന്നിന് രാജ്യത്ത് ജി​എസ്ടി പ്രാബല്യത്തില്‍ വന്നിരുന്നുവെങ്കിലും നികുതി ഈടാക്കുന്ന നീക്കങ്ങള്‍ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാത്തതിനാലാണ് കൗണ്‍സില്‍ നിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്.

ജൂലൈ 24 മുതല്‍ ജിഎസ്ടി നെറ്റ് വര്‍ക്കില്‍ ഇന്‍വോയ്സ് അപ് ലോഡ‍് ചെയ്യുന്നതിനുള്ള സംവിധാനം പ്രാബല്യത്തില്‍ വരുമെന്നും വ്യാപാരികള്‍ എത്രയും പെട്ടെന്ന് ഇന്‍വോയ്സ് അപ് ലോഡ് ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ടുവരണമെന്നും ജിഎസ്ടിഎന്‍ ചെയര്‍മാനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസാവാസാനത്തെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനാടിസ്ഥാനത്തിലോ ആഴ്ചയിലോ ഇന്‍വോയ്സ് അപ് ലോഡ് ചെയ്യണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിക്കുന്നു.

gst-25

കൈകൊണ്ട് തയ്യാറാക്കുന്ന ഇന്‍വോയ്സുകളാണെങ്കില്‍ 200 രൂപയ്ക്ക് മുകളിലുള്ള ഇന്‍വോയ്സുകള്‍ക്ക് വ്യാപാരികള്‍ ഇന്‍വോയ്സ് റെക്കോര്‍ഡും സീരിയല്‍ നമ്പറും സൂക്ഷിച്ചുവയ്ക്കേണ്ടത് അനിവാര്യമാണ്. ജിഎസ്ടിയ്ക്ക് കീഴില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിന് വേണ്ടിയാണിത്. ഇന്‍വോയ്സ് റെക്കോര്‍ഡ് വ്യാപാരികള്‍ക്ക് സൂക്ഷിക്കുന്നതിനായി കഴിഞ്ഞ മാസം 24ന് ജിഎസ്ടിഎന്‍ ഓഫ് ലൈന്‍ എക്സല്‍ ഷീറ്റ് ആരംഭിച്ചിരുന്നു. ജൂലൈ 24 മുതല്‍ ഈ എക്സല്‍ ഷീറ്റ് ജിഎസ്ടി പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും. ഇന്‍വോയ്സ് അപ് ലോഡ് ചെയ്യുന്നതിന്‍റെ നടപടികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കുമെന്നും നവീന്‍ കുമാര്‍ പറയുന്നു.

English summary
Businesses can start uploading their sale and purchase invoices generated post July 1 on the GSTN portal from July 24, a top company official said today.
Please Wait while comments are loading...