കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് നിയന്ത്രിക്കാൻ കേന്ദ്രം: കസ്റ്റംസ് തീരുവ കുറയ്ക്കാൻ നീക്കം, പ്രഖ്യാപനം ധനകാര്യ ബജറ്റിലോ?

Google Oneindia Malayalam News

ദില്ലി: സ്വർണ്ണക്കടത്ത് കേസുകൾ വർധിക്കുന്നതിനിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നിലവിലെ ഇറക്കുമതി ചുങ്കം 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കാനുള്ള ആലോചനകളാണ് ഇപ്പോൾ നടന്നുവരുന്നത്. കേന്ദ്ര ധനകാര്യ ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാനുള്ള ആലോചനകൾ.

എംഎം മണി എന്ത് വേണമെങ്കിലും കരുതിക്കോട്ടെ, തന്റെ തീരുമാനം പവാറിനെ കണ്ട ശേഷമെന്ന് കാപ്പന്‍!!എംഎം മണി എന്ത് വേണമെങ്കിലും കരുതിക്കോട്ടെ, തന്റെ തീരുമാനം പവാറിനെ കണ്ട ശേഷമെന്ന് കാപ്പന്‍!!

രാജ്യത്ത് അടുത്ത കാലത്തായി സ്വർണ്ണക്കടത്ത് വർധിച്ച് വരുന്ന സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാണ് സർക്കാർ നീക്കം. നിലവിൽ 12.5 ശതമാനം ഇറക്കുമതി ചുങ്കത്തിന് പുറമേ മൂന്ന് ശതമാനം ജിഎസ്ടിയുമാണ് ഈടാക്കിവരുന്നത്. നിലവിൽ ഒരു കിലോ സ്വർണ്ണക്കട്ടിയ്ക്ക് 50 ലക്ഷം മുകളിലാണ് വില. എന്നാൽ കള്ളക്കടത്ത് വഴി ഇന്ത്യയിലേക്ക് സ്വർണ്ണം എത്തിക്കുന്നവർക്ക് ഏഴ് ലക്ഷത്തിലധികം രൂപ ലാഭമായി ലഭിക്കുകയും ചെയ്യും. എന്നാൽ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സർക്കാർ ഇടപെട്ടാൽ കള്ളക്കടത്ത് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ.

 gold-1566829853-15

അടുത്ത കാലത്തായി വ്യാപകമായി സ്വർണ്ണക്കടത്ത് നടന്നതായി രാജ്യത്തുടനീളമുള്ള കസ്റ്റംസ് വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റിൽ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് ഈ പരിധി കുറയ്ക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്.

സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നതിനുള്ള നിർദ്ദേശം സജീവമായി പരിഗണനയിലാണ്. എന്നാൽ ഇക്കാര്യത്തിൽ അതോറിറ്റിയുടെ അംഗീകാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വിഷയത്തിൽ ഒരു തീരുമാനം ഈ ബജറ്റിലോ അതിന് ശേഷമോ ഉണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം സുരക്ഷിത നിക്ഷേപമായി മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയിട്ടുണ്ട്. , 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറിൽ വില 26.2 ശതമാനം വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 10 ഗ്രാമിന് 49,106 ഡോളറിനാണ് സ്വർണ്ണം വിൽപ്പന നടത്തുന്നത്.

2020 ജനുവരി മുതൽ, ജി‌പിയു കുത്തനെ ഉയർന്നതോടെ സ്വർണ്ണ വില കുത്തനെ ഉയർന്നു. വാസ്തവത്തിൽ, മറ്റ് ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്വർണ്ണത്തിന് വർഷത്തിൽ വരുമാനം വളരെ കൂടുതലാണെന്നും സർവേയിൽ പറയുന്നു.
കഴിഞ്ഞ മാർച്ച് 25 മുതൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ, വിമാന മാർഗ്ഗമുള്ള സ്വർണ്ണക്കടത്തിൽ കുറവ് സംഭവിച്ചതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

English summary
Central government may slash customs duty on gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X