ഇന്ധന നികുതി കുറയ്ക്കന്നതിനെക്കുറിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ചിന്തിക്കണം: അനുരാഗ് താക്കൂർ
ദില്ലി: രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നതിനിടെ പ്രതികരണവുമായി ധനമന്ത്രി. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ആലോചിക്കേണ്ടതുണ്ടെന്നാണ് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ മുന്നോട്ടുവെച്ച നിർദേശം. ചരക്ക് സേവന നികുതിയുടെ പരിധിയിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി താക്കൂർ പറഞ്ഞു.
എല്‍ഡിഎഫില്‍ ഉറച്ച സീറ്റുകള്‍, യുഡിഎഫില്‍ സ്ത്രീകള്‍ നേര്‍ച്ച കോഴികള്‍; ലതികയെ പിന്തുണച്ച് ഷാഹിദ
പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറയ്ക്കുന്നതിനുള്ള ആശയം പരിഗണിക്കാൻ കേന്ദ്രം തയ്യാറാണെന്നും സംസ്ഥാനങ്ങളും ഇത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിനും ഡീസലിനും കേന്ദ്രം എക്സൈസ് തീരുവ ചുമത്തുമ്പോൾ സംസ്ഥാനങ്ങൾ വാറ്റ് ഈടാക്കുന്നു. പെട്രോളിന്മേലുള്ള നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കണം. പെട്രോളിന്മേലുള്ള നികുതി കുറയ്ക്കാനും ഞങ്ങൾ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2020 മാർച്ചിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 19 യുഎസ് ഡോളറായിരുന്നുവെന്നും താക്കൂർ ചൂണ്ടിക്കാട്ടി. നിലവിൽ, അസംസ്കൃത എണ്ണയുടെ വില ബാരലിന് 65 യുഎസ് ഡോളറാണ്. അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വാഗ്ദാനം ചെയ്തതനുസരിച്ച് സർക്കാർ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്നും താക്കൂർ പറഞ്ഞു.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരണമെന്ന് ഏതെങ്കിലും സംസ്ഥാനത്തിന് തോന്നിയാൽ അത് ചർച്ച ചെയ്യുന്നതിൽ കേന്ദ്രത്തിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീസലിനും പെട്രോളിനും നികുതി കുറയ്ക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം സംസാരിച്ച് ധാരണയിലെത്തണമെന്നും ഏകോപിത നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനകാര്യ സഹമന്ത്രിയുടെ പ്രതികരണം പുറത്തുവരുന്നത്.
സാരിയിൽ തിളങ്ങി ആത്മിക- ചിത്രങ്ങൾ കാണാം