ജിഎസ്ടി പ്രമോഷന്‍ വീഡിയോ: ബിഗ്ബിയ്ക്കെതിരെ കോണ്‍ഗ്രസ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ചരക്കുസേവന നികുതിയുടെ പരസ്യം പ്രചരിപ്പിക്കുന്നതിനെതിരെ ബ്രാൻഡ് അംബാസഡര്‍ അമിതാഭ് ബച്ചനെതിരെ കോൺഗ്രസ്. കോൺഗ്രസ് നേതാവ് നിരുപം സിംഗാണ് ബോളിവുഡ് സൂപ്പർ സ്റ്റാറിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ജൂലൈ ഒന്നിന് രാജ്യത്ത് ജിഎസ്ടി ആരംഭിക്കാനിരിക്കെ ബച്ചന്‍ ജിഎസ്ടിയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സഞ്ജയ് നിരുപം മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

ജിഎസ്ടിയ്ക്കെതിരെ രാജ്യത്ത് വ്യാപാരികള്‍ക്കിടയിൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ജിഎസ്ടിയ്ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അംബാസഡറായ ബച്ചനെതിരെയാകുമെന്നും നിരുപം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ബച്ചൻ ജിഎസ്ടിയെ പിന്തുണയ്ക്കരുതെന്നാണ് കോൺഗ്രസ് നേതാവിന്‍റെ ആവശ്യം.

ജിഎസ്ടിയുടെ നേട്ടങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് സർക്കാർ, വിലക്കും പിഴയും!!

 photo

ജിഎസ്ടിയെ പിന്തുണയ്ക്കുന്നതിനായി അമിതാഭ് ബച്ചനെ നായകനാക്കി സെൻട്രല്‍ ബോർ‍ഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് 40 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎസ്ടി ആൻഡ് ഇനിഷ്യേറ്റീവ് ടു ക്രിയേറ്റ് എ യൂണിഫൈഡ് നാഷണൽ മാർക്കറ്റ് എന്ന തലക്കെട്ടോടെയാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യ മാധ്യമങ്ങള്‍ വഴി ജിഎസ്ടിയുടെ പ്രചാരണത്തിനും ഈ വീഡിയോ ആയിരിക്കും ഉപയോഗിക്കുക.

ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്നതാണ് വീഡിയോ നൽകുന്ന സന്ദേശം. പ്രശസ്ത ബാഡ്മിന്‍റൺ താരം പിവി സിന്ധു അഭിനയിച്ച പരസ്യം ഉപയോഗിച്ച് കേന്ദ്രസർക്കാർ നേരത്തെ തന്നെ ജിഎസ്ടിയുടെ പ്രചാരണം നടത്തിവരുന്നുണ്ട്. ഇതിന് പുറമേയാണ് ജൂലൈ ഒന്നുമുതൽ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ബിഗ്ബിയെ ഉപയോഗിച്ച് മറ്റൊരു പരസ്യം കൂടി പുറത്തിറക്കിയിട്ടുള്ളത്.

English summary
The Opposition Congress today asked Amitabh Bachchan to refrain from promoting the Goods and Services Tax (GST) or face protest from the party. The superstar responded by saying he is doing it because he was asked.
Please Wait while comments are loading...