കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് ഹൃദയവും കീഴടക്കി ബംഗലൂരുവിന്റെ 'നമ്മ' ദീപിക! ഐഐഎംബിയിലും താരം

ശനിയാഴ്ച ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനെജ്‌മെന്റ് ബാംഗ്ലൂരിന്റെ(ഐഐഎംബി) പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും ദീപികയ്ക്ക് നല്ല സ്വീകരണം തന്നെ ലഭിച്ചു.

  • By Gowthamy
Google Oneindia Malayalam News

ബെംഗലൂരു : ബോളിവുഡിലും പിന്നാലെ ഹോളിവുഡിലും തകര്‍ത്താലും ബംഗളൂരുവിന്റെ സ്വന്തം ആളാണ് ദീപിക പദുക്കോണ്‍. എപ്പോഴൊക്കെ സ്വന്തം നാട്ടിലെത്തിയോ അപ്പോഴൊക്കെ വളരെ വലിയൊരു സ്വീകരണമാണ് ദീപികയ്ക്ക് ലഭിച്ചിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനെജ്‌മെന്റ് ബാംഗ്ലൂരിന്റെ(ഐഐഎംബി) പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും ദീപികയ്ക്ക് നല്ല സ്വീകരണം തന്നെ ലഭിച്ചു.

ഭാവിയിലെ ബിസിനസ് ഹെഡ്ഡുകള്‍ പോലും ദീപികയ്ക്കായി കാത്തിരുന്നു. ഐഐഎംബി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ദീപിക അതിഥിയായെത്തിയത്. പ്രമുഖരായ മറ്റ് ബിസിനസ് ഹെഡ്ഡുകള്‍ക്ക് ലഭിക്കുന്നതിലും വലിയ സ്വീകരണമാണ് ദീപികയ്ക്ക് ലഭിച്ചത്. പരിപാടിയുടെ അവസാന ദിവസമായിരുന്നു ദീപിക എത്തിയത്.

വന്‍ സ്വീകരണം

വന്‍ സ്വീകരണം

ഐഐഎംബിയിലെ ഇപ്പോഴത്തെ വിദ്യാര്‍ഥികളും ഭാവിയിലെ ബിസിനസ് ഭീമന്മാരുമാണ് ദീപികയ്ക്കായി കാത്തിരുന്നത്. ദീപികയുടെ സെഷനു വേണ്ടി വിദ്യാര്‍ഥികള്‍ അതിയായി ആഗ്രഹിച്ചിരുന്നു. പ്രിയപ്പെട്ട താരത്തിന് അവര്‍ മികച്ച സ്വീകരണം നല്‍കാനും മറന്നില്ല.

 കേന്ദ്രമന്ത്രി പോലും രണ്ടാമത്

കേന്ദ്രമന്ത്രി പോലും രണ്ടാമത്

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ചെയര്‍മാനും മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് അംഗവുമായ മോഹന്‍ദാസ് പൈ എന്നിവര്‍ മുന്‍ ദിവസങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും ദീപികയ്ക്ക് ലഭിച്ച അത്ര സ്വീകാര്യത ആര്‍ക്കും തന്നെ ലഭിച്ചില്ല.

 ഹൃദയം കീഴടക്കി ദീപിക

ഹൃദയം കീഴടക്കി ദീപിക

നമ്മുടെ ദീപിക എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് താരത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ബിസിനസിനും സാങ്കേതിക വിദ്യയ്ക്കും പ്രാധാന്യം നല്‍കുന്ന പരിപാടിയിലാണ് ദീപികയ്ക്ക് ഇത്രയും ശ്രദ്ധ ലഭിച്ചിരിക്കുന്നത്.

 വിഷാദത്തിനെതിരെ പോരാട്ടം

വിഷാദത്തിനെതിരെ പോരാട്ടം

സീനിയര്‍ എഡിറ്റര്‍ ശേഖര്‍ ഗുപ്ത മോഡറേറ്റ് ചെയ്ത ചോദ്യോത്തര വേളയില്‍ മാനസിക ആരോഗ്യത്തെ കുറിച്ചാണ് ദീപിക സംസാരിച്ചത്. വിഷാദ രോഗത്തെ കുറിച്ചും ദീപിക വ്യക്തമാക്കി.

 ലോകത്തോട് വിളിച്ച് പറഞ്ഞ്

ലോകത്തോട് വിളിച്ച് പറഞ്ഞ്

തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ദീപിക സംസാരിച്ചു. പ്രതീക്ഷയുടെ പുറത്താണ് തന്റെ അനുഭവം ലോകത്തോട് വിളിച്ച് പറഞ്ഞതെന്ന് ദീപിക വ്യക്തമാക്കുന്നു. തന്റെ വാക്കുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടാകുമോ എന്ന് ചിന്തിച്ച ശേഷമാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും അതുകൊണ്ടാണ് വിഷാദ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞതെന്നും ദീപിക.

English summary
IIMB Leadership Summit 2016, organised by the IIMB Alumni Association, on Saturday, the Bajirao Mastani actress got a warm reception from her fans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X