കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിഎം ഇനി വാലറ്റല്ല, പേയ്‌മെന്റ് ബാങ്ക്.... റിലയന്‍സിന് വെല്ലുവിളി

മഹീന്ദ്ര എന്നിവയുള്‍പ്പെട്ട 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം നല്‍കിയിരുന്നു

  • By Sandra
Google Oneindia Malayalam News

ദില്ലി: എയര്‍ടെല്ലും റിലയന്‍സും പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചതിന് പിന്നാലെ പേടിഎമ്മും പേയ്‌മെന്റ് ബാങ്കിംഗിലേക്ക്. ഡിജിറ്റല്‍ വാലറ്റായ പേടിഎമ്മിന്റെ മാതൃകമ്പനിയാണ് പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ അവശേഷിക്കുന്ന നീക്കങ്ങളാണ് കമ്പനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

2016 മാര്‍ച്ച് 20നാണ് റിസര്‍വ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെട്ട 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം നല്‍കിയിരുന്നു. ഇതിന് പുറമേ വോഡഫോണിനും പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടെ പേയ്‌മെന്റ് ബാങ്ക് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പലിശ രഹിത വായ്പകള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്.

പേടിഎമ്മില്‍ പിളര്‍ച്ച!!

പേടിഎമ്മില്‍ പിളര്‍ച്ച!!

ഡിജിറ്റല്‍ വാലറ്റ് സര്‍വ്വീസായ പേടിഎം പേയ്‌മെന്റ് ബാങ്ക് ആരംഭിക്കാനുള്ള പ്രഖ്യാപനത്തോടുകൂടി രണ്ടു ശാഖകളായി പിരിയും. പേടിഎം ഇ- കൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് എന്നിങ്ങനെയായിരിക്കും ശാഖകള്‍ അറിയപ്പെടുക.

പെരുമാറ്റം പേയ്‌മെന്റ് ബാങ്കിലേക്ക്

പെരുമാറ്റം പേയ്‌മെന്റ് ബാങ്കിലേക്ക്

ലക്ഷണക്കണക്കിന് ഉപയോക്താക്കളുള്ള പേടിഎം വാലറ്റ് പേടിഎം വാലറ്റ് എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. അതിനൊപ്പം പേടിഎം അക്കൗണ്ടുകളും നേരിട്ട് പേയേമെന്റ് ബാങ്കിലേക്ക് മാറും. പേയ്‌മെന്റ് ബാങ്കിലേക്ക് മാറാന്‍ താല്‍പ്പര്യമില്ലാത്തലവര്‍ക്ക് അക്കാര്യവും കമ്പനിയെ അറിയിക്കാം.

എന്താണ് പേയ്‌മെന്റ് ബാങ്ക്

എന്താണ് പേയ്‌മെന്റ് ബാങ്ക്

താരതമ്യേന ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിന് വിലക്കുണ്ട്. അതുകൊണ്ടുതന്നെ വാണിജ്യബാങ്കുകള്‍ നേരിടുന്ന നഷ്ടമുണ്ടാവാനുള്ള സാധ്യത പേയ്‌മെന്റ് ബാങ്കുകള്‍ക്കില്ല.

അക്കൗണ്ടിന്റെ പ്രത്യേകത

അക്കൗണ്ടിന്റെ പ്രത്യേകത

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന് അനുമതിയുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം/ ഡെബിറ്റ് കാര്‍ഡ് എന്നിവ ഒരുക്കാനുള്ള അനുമതിയുണ്ട്. ഇതിന് പുറമേ മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവ വില്‍ക്കുന്നതിനും അനുമതിയുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും വായ്പ നല്‍കുന്നതിനുമാണ് വിലക്കുള്ളത്.

English summary
Digital vallet service Paytm transferes into Payment bank platform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X