24 മണിക്കൂറും വൈദ്യുതി; ഫണ്ടില്‍ കേന്ദ്രത്തെ വെല്ലാനാവില്ല, തയ്യാറായത് കിടിലന്‍ പദ്ധതി!!

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രസര്‍ക്കാരുമായുള്ള സഹകരണത്തോടെ ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചത് ഏപ്രില്‍ 15നായിരുന്നു. കല്‍ക്കരി അധിഷ്ഠിത ഊര്‍ജ്ജത്തിനായി 2030ഓടെ പത്ത് മില്യണ്‍ നിക്ഷേപമാണ് പദ്ധതിയ്ക്കായി വകയിരുത്തേണ്ടത്. 2015നും 2040നും ഇടയില്‍ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷനില്‍ 845 ബില്യണ്‍ നിക്ഷേപിക്കാനാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.

സ്മാര്‍ട്ട് മീറ്ററിംഗ്, ഡിസ്ട്രിബ്യൂഷന്‍ ഓട്ടോമേഷന്‍, ബാറ്ററി സ്‌റ്റേറേജ്, ഗ്രിഡ് മാര്‍ക്കറ്റ് സെഗ്മെന്റ് എന്നിവയക്ക് അടുത്ത ഒരു ദശാബ്ദക്കാലത്തേയ്ക്ക് 2.9 ലക്ഷം കോടി രൂപയാണ് കേന്ദ്രം നിക്ഷേപിക്കും. ഇതിന് പുറമേ 100,000 എംഡബ്‌ള്യൂ സോളാര്‍ പവര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി 5.5 ലക്ഷം കോടി രൂപയും വകയിരുത്തും. 45000 എഡബ്‌ള്യൂ കപ്പാസിറ്റിയുള്ള തെര്‍മല്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടി 4.4 ലക്ഷം കോടി രൂപയുടെ നിക്ഷേപവും നടത്തും.

power-lines

സംസ്ഥാനത്തെ എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനായി ഏപ്രില്‍ 15നാണ് യുപി സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് ഒപ്പുവച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവച്ചത്. Source: UDAY.

English summary
Do you know how Power Ministry get funds for 24X7 power supply?
Please Wait while comments are loading...