വസ്തുകൈമാറ്റം ഇനി ഓണ്‍ലൈനില്‍; ഇ പേയ്‌മെന്റ് സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന ഇ- പേയ്‌മെന്റ് സംവിധാനം കേരളത്തിലെ 75 സബ് രജിസ്ട്രാര്‍ ഓഫീസുകളിലേയ്ക്ക്. നേരത്തെ ജനുവരിയിലാണ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇ- പേയ്‌മെന്റ് സംവിധാനം ആരംഭിച്ചത്. സംസ്ഥാനത്ത് അവശേഷിയ്ക്കുന്ന 239 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും മാര്‍ച്ച് 31നുള്ളില്‍ പദ്ധതി നിലവില്‍ വരും.

രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പരിശോധന നടത്തിയ ശേഷം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ഫീസ് ഈടാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നിലവില്‍ പിന്തുടരുന്ന രീതി. എന്നാല്‍ ഫീസ് അടച്ച് ഓഫീസിലെത്തിയതിന് ശേഷം വൈദ്യുതി ബന്ധം തടസ്സപ്പെട്ടാല്‍ അരമണിക്കൂറിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ നേരിടാനുള്ള സാധ്യതകളുണ്ട്.

 ഓണ്‍ലൈന്‍ പേയ്‌മെന്റ് എങ്ങനെ

ഓണ്‍ലൈന്‍ പേയ്‌മെന്റ് എങ്ങനെ

ഇ പേയ്‌മെന്റ് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍ വഴി അടച്ചശേഷം ആധാരം ഓണ്‍ലൈന്‍ വഴി തന്നെ രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി പണമടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ട്രഷറിയില്‍ പണമടച്ചതിന്റെ ചെലാനുമായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയാല്‍ മാത്രമേ വസ്തുകൈമാറ്റം നടത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവൂ.

 ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്തിനെല്ലാം

ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്തിനെല്ലാം

ബാധ്യത സര്‍ട്ടിഫിക്കറ്റ്, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍, എന്നിവയ്ക്കുള്ള ഫീസ് നേരിട്ടും ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കും.

 സേവനം അരമണിക്കൂറിനുള്ളില്‍

സേവനം അരമണിക്കൂറിനുള്ളില്‍

വസ്തു കൈമാറ്റത്തിന് തയ്യാറാക്കിയ ആധാരം സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിച്ചാല്‍ അരമണിക്കൂറിനകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പൗരാവകാശ രേഖയിലും ഇതിന് പുറമേ സേവനാവകാശ നിയമത്തിലും വ്യക്തമാക്കുന്നുണ്ട്.

 വൈദ്യുതി നിലച്ചാല്‍ എന്തുസംഭവിയ്ക്കും

വൈദ്യുതി നിലച്ചാല്‍ എന്തുസംഭവിയ്ക്കും

വൈദ്യുതി ബന്ധം ഇല്ലാതെ ഓണ്‍ലൈന്‍ സംവിധാനം നിലയ്ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി രജിസ്റ്റര്‍ ചെയ്യാനുള്ള ആധാരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ചാല്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചത് സംബന്ധിച്ച സ്ഥിരീകരണം ലഭിയ്ക്കില്ല. ഇത് നടപടികള്‍ തടസ്സപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

English summary
E-payment facility in Sub registrar offices in Kerala for property registration.
Please Wait while comments are loading...