കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില ഇടിഞ്ഞപ്പോള്‍ ഇന്ത്യ കുതിച്ചു, വളര്‍ച്ച നിരക്ക് കൂടും,സാന്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

  • By ജാനകി
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചു. വളര്‍ച്ചാ നിരക്ക് 7-7.75 ശതമാനം വരെയാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും കുറവാണെന്നാണ് വളര്‍ച്ചാ നിരക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. എണ്ണവിലയിടിവ് രാജ്യത്തെ ധനക്കമ്മി പിടിച്ച് നിര്‍ത്തുന്നതിന് സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. ഒന്നു മുതല്‍ 1.5 ശതമാനം വരെയാണ് ധനക്കമ്മി. ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പിലാക്കുമ്പോള്‍ ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ട്. വരും നാളുകളില്‍ കൂടുതല്‍ സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളും ഉണ്ടായേക്കും.

Jaitely

വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷികോത്പ്പാദനത്തില്‍ ഇടിവുണ്ടായതും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബജറ്റിന് മുന്നോടിയായി അവതരിപ്പിയ്ക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിനെ ബിസിനസ് ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

English summary
Economic Survey 2016: Medium-term growth trajectory at 7-7.75% with downside risks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X