കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നില്‍ 5 ട്രില്യണിന്റെ സമ്പദ്ഘടന... സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിനെ കുറിച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യ ഒരു 5 ട്രില്യന്‍ സമ്പത്ത് ഘടനയിലേക്ക് എത്തുമെന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2018-2019 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചതിന് പിറകെ ആയിരുന്നു നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

2025 ല്‍ 5 ട്രില്യണ്‍ സാമ്പത്തിക സ്ഥിതി ലക്ഷ്യം വെച്ച് കേന്ദ്രം: പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും2025 ല്‍ 5 ട്രില്യണ്‍ സാമ്പത്തിക സ്ഥിതി ലക്ഷ്യം വെച്ച് കേന്ദ്രം: പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും

സാമൂഹ്യ മേഖലയിലെ പുരോഗതിയും സാങ്കേതിക ഊര്‍ജ്ജ സുരക്ഷ മേഖലകളിലെ പുതിയ പദ്ധതികളും സൃഷ്ടിക്കുന്ന നേട്ടങ്ങളും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു എന്നാണ് നരേന്ദ്ര മോദി പറയുന്നത്.

Modi

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനമാണ് ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നത് എന്നാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 7.5 ശതമാനം ആയിരുന്നു. ഉപഭോക്തൃവിശ്വാസം തിരികെ കൊണ്ടുവരിക മാത്രമാണ് പ്രതിസന്ധി മറികടക്കാനുള്ള വഴി.

രാജ്യം അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് 2025 ല്‍ മാറും എന്നാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ ഇതിന് ശരാശരി ജിഡിപി വളര്‍ച്ച എട്ട് ശതമാനം ആകേണ്ടതുണ്ട്. അത് എങ്ങനെ സാധ്യമാക്കും എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളി.

English summary
Economic Survey Outlines Vision To Achieve $5 Trillion Economy, says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X