Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന് ഉഗ്രന്‍ പണി കൊടുത്താലോ എന്ന് യുഎഇ; വേണ്ടെന്ന് സൗദിയും ഖത്തറും, ചര്‍ച്ച പുറത്ത്

റിയാദ്: ഇറാന്‍ ആക്രമണം തുടങ്ങിയ വേളയില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ യുഎഇ ആലോചിച്ചു എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും ഖത്തറും വേണ്ട എന്ന നിലപാട് എടുത്തതോടെ യുഎഇ പിന്തിരിയുകയായിരുന്നുവത്രെ. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന് ശക്തമായ തിരിച്ചടി നല്‍കണം എന്ന നിലപാടായിരുന്നുവത്രെ യുഎഇക്ക്.

സ്വര്‍ണം തിളക്കം മങ്ങി; ഇടിഞ്ഞ് വീണ് സ്വര്‍ണവില, ലക്ഷത്തിലേക്ക് എത്തുമോ? പവന്‍ വില
സ്വര്‍ണം തിളക്കം മങ്ങി; ഇടിഞ്ഞ് വീണ് സ്വര്‍ണവില, ലക്ഷത്തിലേക്ക് എത്തുമോ? പവന്‍ വില

അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28നാണ് ഇറാനെ ആക്രമിച്ചത്. ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയത് ജിസിസി രാജ്യങ്ങളിലും ഇസ്രായേലിലും ആയിരുന്നു. ഇടയ്ക്ക് ജോര്‍ദാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് ആക്രമണം വ്യാപിച്ചെങ്കിലും ആരും യുദ്ധത്തില്‍ ഇടപെട്ടിരുന്നില്ല. അമേരിക്കയും ഇസ്രായേലും തുടങ്ങിയ യുദ്ധം എന്ന നിലയില്‍ ജിസിസി രാജ്യങ്ങള്‍ അകലം പാലിക്കുകയായിരുന്നു.

uae saudi qatar leaders

ഇറാന്റെ പ്രത്യാക്രമണം ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു. സൈനിക താവളങ്ങളും ഓഫീസുകളും ആയുധപുരകളും ഇറാന്‍ ആക്രമിച്ചു. അമേരിക്കന്‍ കമ്പനികള്‍ക്ക് നേരെയും ഇറാന്‍ തിരിച്ചടിച്ചു. ഒടുവില്‍ വിമാനത്താവളങ്ങളിലേക്കും ആക്രമണമുണ്ടായി. യുദ്ധം ശക്തമായ വേളയില്‍ ജിസിസി രാജ്യങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങളിലേക്കും ഇറാന്റെ മിസൈലുകളും ഡ്രോണുകളുമെത്തി.

പൊട്ടിക്കരഞ്ഞ് രവി മോഹന്‍; 'മക്കളെ കാണാന്‍ കഴിയുന്നില്ല, ഇപ്പോള്‍ കെനിഷയെ അകറ്റി'
പൊട്ടിക്കരഞ്ഞ് രവി മോഹന്‍; 'മക്കളെ കാണാന്‍ കഴിയുന്നില്ല, ഇപ്പോള്‍ കെനിഷയെ അകറ്റി'

ഈ വേളയില്‍ ഇറാന് ശക്തമായ തിരിച്ചടി കൊടുക്കണം എന്ന നിലപാടിലായിരുന്നു യുഎഇ. ജിസിസിയിലെ മറ്റു രാജ്യങ്ങളുമായി വിഷയം യുഎഇ നിരന്തരം ചര്‍ച്ച ചെയ്തു. എന്നാല്‍ സൗദി അറേബ്യ മുഖം തിരിച്ചു. ഇത് നമ്മള്‍ തുടങ്ങിയ യുദ്ധമല്ല എന്ന നിലപാടായിരുന്നുവത്രെ സൗദിക്ക്. ഇസ്രായേലും അമേരിക്കയുമാണ് തുടങ്ങിയത് എന്ന സൗദിയുടെ നിലപാട് ബഹ്‌റൈനും കുവൈത്തും ഒമാനും അംഗീകരിച്ചു.

ഖത്തറിലെ ഏറ്റവും വലിയ വാതക നിര്‍മാണ കേന്ദ്രമായ റാസ് ലഫാന്‍ ആക്രമിക്കപ്പെട്ട വേളയില്‍ സൈനികമായുള്ള തിരിച്ചടി ഖത്തറും താല്‍പ്പര്യപ്പെട്ടെങ്കിലും മധ്യസ്ഥതയും ചര്‍ച്ചയുമാണ് നല്ലത് എന്ന തീരുമാനത്തിലെത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്റെ മധ്യശ്രമങ്ങളോടും യുഎഇക്ക് താല്‍പ്പര്യമില്ലായിരുന്നുവത്രെ.

ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ അകല്‍ച്ച

സൗദിയും യുഎഇയും കഴിഞ്ഞ കുറച്ച് കാലമായി പല വിഷയങ്ങളിലും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. സൗദി അറേബ്യ വലിയ അടുപ്പം പുലര്‍ത്തുന്ന പാകിസ്താനോട് വായ്പ വേഗത്തില്‍ തിരിച്ചടയ്ക്കാന്‍ യുഎഇ ആവശ്യപ്പെട്ടതിന് പിന്നിലും ചില സംശയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സൗദി അറേബ്യ നല്‍കിയ പണം ഉപയോഗിച്ച് യുഎഇയുടെ വായ്പ പാകിസ്താന്‍ തിരിച്ചടച്ചു എന്ന വിവരവും വന്നു.

 വിജയ് നേരത്തെ ഓഫീസിലെത്തും; ഉച്ചഭക്ഷണം കൊണ്ടുവരും, മേശ പിടിച്ചിട്ടത് മാത്രമല്ല, സിഎം വ്യത്യസ്തന്‍
വിജയ് നേരത്തെ ഓഫീസിലെത്തും; ഉച്ചഭക്ഷണം കൊണ്ടുവരും, മേശ പിടിച്ചിട്ടത് മാത്രമല്ല, സിഎം വ്യത്യസ്തന്‍

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് യുഎഇ പുറത്തുപോയതും ഇതോട് ചേര്‍ത്തുവച്ച് നിരീക്ഷിക്കുന്നവരുണ്ട്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ജിസിസി രാജ്യമാണ് യുഎഇ. ഇറാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയണ്‍ ഡോം യുഎഇക്ക് നല്‍കി എന്ന് ഇസ്രായേല്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നു. യുഎഇയില്‍ രഹസ്യസന്ദര്‍ശനം നടത്തി എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം യുഎഇ നിഷേധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+